അ​ഴ​കാ​യി കു​ല​വാ​ഴ വി​താ​നം
Tuesday, October 4, 2022 12:27 AM IST
ചേ​ർ​പ്പ്: ദു​ർ​ഗാ​ഷ്ട​മി​യോ​ട​നു​ബ​ന്ധി​ച്ച് ഉൗ​ര​ക​ത്ത​മ്മ തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ കു​ല​വാഴ വി​താ​നം സു​വ​ർ​ണ ശോ​ഭ​യാ​യി.​
പ​ടി​ഞ്ഞാ​റെ ന​ട​പ്പു​ര​യി​ലാ​ണു കു​ല​വാ​ഴ വി​താ​നം ഒ​രുക്കി​യി​ട്ടു​ള്ള​ത്. പ്രദേ​ശ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച് ക്ഷേ​ത്ര അ​റ​യി​ൽ സൂ​ക്ഷി​ച്ച കു​ല​വാ​ഴ​ക​ൾ ഭ​ക്ത​ജ​ന​ങ്ങ​ളും ക്ഷേ​ത്രം ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണു ന​ട​പ്പു​ര​യി​ൽ അ​ല​ങ്ക​രി​ച്ച​ത്. നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ കു​ല​വാ​ഴ വി​താ​നം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.​
അ​ല​ങ്ക​രി​ച്ച കു​ല​വാ​ഴ​ക​ൾ വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ നാ​ളെ ​ഉ​ച്ച​യോ​ടെ ഭ​ക്ത ജ​ന​ങ്ങ​ൾ​ക്കു തി​രി​ച്ചു പ്ര​സാ​ദ​മാ​യി ന​ൽ​കും. ക്ഷേ​ത്ര സ​ര​സ്വ​തി മ​ണ്ഡ​ പ​ത്തി​ൽ പൂ​ജ​വ​യ്പും ന​ട​ന്നു.

എ​ൻ​സി​പി പ്രാ​ർ​ഥ​നാ​യോ​ഗം നടത്തി

തൃ​ശൂ​ർ: "വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​ൻ, സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കാ​ൻ ഗാ​ന്ധി​ജി​യി​ലേ​ക്കു മ​ട​ങ്ങു​ക' എ​ന്ന സ​ന്ദേ​ശ​വു​മാ​യി എ​ൻ​സി​പി ജില്ലാ ക​മ്മി​റ്റി ന​ടു​വി​ലാ​ൽ സ്ക്വ​യ​റി​ൽ പ്രാ​ർ​ത്ഥ​നാ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ളി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ രാ​ജ​ൻ മാ​സ്റ്റ​ർ, എ.​വി. വ​ല്ല​ഭ​ൻ, ര​ലു കെ. ​മാ​രാ​ത്ത്, ഇ.എ. ദി​ന​മ​ണി, എം.​ പ​ത്മി​നി, കെ.​വി. മോ​ഹ​ന​കൃ​ഷ്ണ​ൻ, സി.​ആ​ർ. സ​ജി​ത്ത്, സി.​വി. ​ബേ​ബി, സി.​എ​ൽ. ജോ​യ്, ടി.​എ. മു​ഹ​മ്മ​ദ് ഷാ​ഫി, ടി.​ജി. സു​ന്ദ​ർ​ലാ​ൽ, എ.​എ​ൽ.​ ജേ​ക്ക​ബ്, ഇ.​പി.​ സു​രേ​ഷ്, കെ.​വി. പ്ര​വീ​ണ്‍, യു.​കെ. ​ഗോ​പാ​ല​ൻ, സി.​കെ.​ രാ​ധാ​കൃ​ഷ്ണ​ൻ, ഇ.​എ​സ്. ​ശ​ശീ​ധ​ര​ൻ, വി.​എം. ​ന​യ​ന, കെ.​എം.​ സൈ​നു​ദ്ധീ​ൻ, സി.​കെ.​ ബാ​ല​കൃ​ഷ്ണ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.