അ​വ​ഗ​ണ​ന​യു​ടെ പ​ടു​കു​ഴി​യി​ൽ പൂ​മ​ല
Tuesday, October 4, 2022 12:38 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ ടൂ​റി​സം വി​ക​സ​ന രം​ഗ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്പോ​ൾ അ​വ​ഗ​ണ​ന​യു​ടെ പ​ടു​കു​ഴി​യി​ൽ പൂ​മ​ല ടൂ​റി​സം കേ​ന്ദ്രം. കാ​ട്ടു​പൊ​ന്ത​ക​ൾ​ക്കി​ട​യി​ല​ക​പ്പെ​ട്ട് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഈ ​കേ​ന്ദ്രം.
2010 മാ​ർ​ച്ച് 21 ന് ​അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പൂ​മ​ല ഡാ​മി​നേ​യും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളേ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചു.​ ഇ​തോ​ടെ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലാ​യി ഡാ​മും​പ്ര​ദേ​ശ​ങ്ങ​ളും. ഒ​ട്ടേ​റെ വി​ക​സ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.
ബോ​ട്ടി​ംഗ്, കു​തി​ര​സ​വാ​രി, എ​ന്നി​വ​യൊ​ക്കെ വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി. ബോ​ട്ടി​ംഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ടയ്​ക്ക് നി​ല​ച്ചു.​ കോ​വി​ഡ് എ​ല്ലാം ത​ക​ർ​ത്തു.
സ​ന്ദ​ർ​ശ​ക​രി​ല്ലാ​താ​യ​തോ​ടെ കാ​ട്ടു​പൊ​ന്ത​ക​ൾ​ക്കു​ള്ളി​ലാ​യി ടൂ​റി​സം​കേ​ന്ദ്രം. ഒ​രു​ക്കി​യ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യ​തോ​ടെ ​അ​വ​രും പ​ല​തും ത​ക​ർ​ത്തു.​ ടൂ​റി​സം കേ​ന്ദ്രം ത​ങ്ങ​ൾ​ക്ക് വി​ട്ടു ത​ര​ണ​മെ​ന്നും, ജി​ല്ല​യി​ലെ മി​ക​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി സം​ര​ക്ഷി​ക്കാ​മെ​ന്നു​മു​ള്ള മു​ള​ങ്കു​ന്ന​ത്തുകാ​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര​ന്ത​ര ആ​വ​ശ്യം അ​ധി​കൃ​ത​രു​ടെ ബ​ധി​ര​ക​ർ​ണ​ങ്ങ​ളി​ലാ​ണ് പ​തി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജെ. ബൈ​ജു പ​റ​യു​ന്നു.
ക​ത്തെ​ഴു​തി തോ​റ്റ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വാ​ഴാ​നി ഡാം, ​ചെ​പ്പാ​റ, പേ​രേ​പ്പാ​റ, പൂ​മ​ല ഡാം, ​ചാ​ത്ത​ൻ​ചി​റ, വി​ല​ങ്ങ​ൻ​കു​ന്ന്, അ​ടാ​ട്ട് -തോ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​ര​ന്ന് കി​ട​ക്കു​ന്ന കോ​ൾ​പ്പാ​ട​ങ്ങ​ൾ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ടൂ​റി​സം മു​ന്നേ​റ്റം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ തെര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി​രു​ന്നു.
വ​ട​ക്കാ​ഞ്ചേ​രി ടൂ​റി​സം കോ​റി​ഡോ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലാ​ണ് ഇ​പ്പോ​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടേ​യും പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടേ​യും പ്ര​തീ​ക്ഷ​യ​ത്ര​യും.