ടാറിംഗ് നടന്നില്ല; റോഡ് തകരുന്നു
Tuesday, October 4, 2022 12:38 AM IST
അ​ന്തി​ക്കാ​ട്: സെ​പ്തം​ബ​ർ 30 ന​കം അ​ന്തി​ക്കാ​ട് - പെ​രി​ങ്ങോ​ട്ടു​ക്ക​ര റൂ​ട്ടി​ൽ ടാ​റിം​ഗ് ന​ട​ത്തു​മെ​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഉ​റ​പ്പ് പാ​ഴാ​യി. എംഎ​ൽഎ​മാ​രു​ടെ​യും ജി​ല്ല​ക​ള​ക്ട​റു​ടെ​യും അ​തി​ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ 30ന​കം ടാ​റിം​ഗ് എ​ന്ന ഉ​റ​പ്പ് ന​ൽ​കി​യ​ത്.​ കാ​ലാ​വ​ധി പി​ന്നി​ട്ട​തോ​ടെ കു​ഴി​യ​ട​ച്ച ക​ല്ലു​ക​ളെ​ല്ലാം വീ​ണ്ടും അ​ട​രാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
അ​ന്തി​ക്കാ​ട് കെ.കെ.മേ​നോ​ൻ ഷെ​ഡി​നു സ​മീ​പ​ത്തെ സ്ഥി​രം വെ​ള്ള​കെ​ട്ടു​ള്ള ഭാ​ഗം ഒ​ര​ടി​യോ​ളം വ​ലി​യ​ മെ​റ്റ​ലി​ട്ട് ഉ​യ​ർ​ത്തി​യി​രു​ന്നു. ഈ ​പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞി​ട്ട് ആ​ഴ്ച്ച​ക​ൾ പി​ന്നി​ട്ട​തോ​ടെ മെ​റ്റ​ലു​ക​ൾ അ​ട​ർ​ന്ന് റോ​ഡ​രു​കി​ൽ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്നു​ണ്ട്. കു​ഴി​യ​ട​യ്ക്കലി​നു പി​റ​കെ ടാ​റിം​ഗ് ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ ഇ​ത് സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.
ആ​ഴ്ച​ക​ളോ​ളം മ​ഴ മാ​റി​നി​ന്നി​ട്ടും ടാ​റിം​ഗ് ചെ​യ്യാ​ത്ത വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​യി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.