ര​ജി​ത സു​ന്ദ​ര​ൻ അ​നു​സ്മ​ര​ണം
Wednesday, November 30, 2022 12:58 AM IST
എ​സ്എ​ൻ പു​രം : രാ​ഷ്ട്രീ​യ സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും നാ​ട​ക ര​ച​യി​താ​വും ന​ട​നു​മാ​യി​രു​ന്ന ര​ജി​ത​സു​ന്ദ​ര​ന്‍റെ 22-ാമ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ടി.​എ. ഇ​ക്ബാ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​സ്എ​ൻ​ പു​രം മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "ദേ​ശീയ വി​ദ്യാ​ഭ്യാ​സ ന​യം ഒ​രു തു​റ​ന്ന ച​ർ​ച്ച' ​എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ർ ഡോ.​സി.​സി. ബാ​ബു സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും എ​കെ​ജി​സി​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​ ര​മ​ണി ടീ​ച്ച​ർ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി, ഡി. ​ഹ​സി​ത ടീ​ച്ച​ർ, മോ​നി​ഷ്, പ​ത്മ​ജ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
തു​ട​ർ​ന്ന് തൃ​ശൂ​ർ പ​ഞ്ച​മി തീ​യ്യേ​റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ച്ച എ​ലി​ക്കെ​ണി എ​ന്ന നാ​ട​കം ആ​സ്വാ​ദ​ക ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി.