സ്റ്റു​ഡ​ന്‍റ് അ​ല​ർ​ട്ട് പ​ദ്ധ​തി​യു​മാ​യി ല​യ​ണ്‍​സ് ക്ല​ബ്
Wednesday, November 30, 2022 1:01 AM IST
ത്യ​ശൂ​ർ: ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ​യും മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി ജാ​ഗ്ര​ത സ​ദ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ നി​ർ​വ​ഹി​ച്ചു. തൃ​ശൂ​ർ സെ​ന്‍റ് ജോ​സ​ഫ് സി​ജി​എ​ച്ച്എ​സ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
മ​ണ​പ്പു​റം ഫി​നാ​ൻ​സ് കോ-​പ്രോ​മോ​ട്ട​റും, ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​മാ​യ സു​ഷ​മ ന​ന്ദ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജെ​യിം​സ് വ​ള​പ്പി​ല, പ്രോ​ഗ്രാം കോ-ഒാ​ർ​ഡി​നേ​റ്റ​ർ ഉ​ദ​യ​കു​മാ​ർ, മ​ണ​പ്പു​റം ഫി​നാ​ൻ​സ് ചീ​ഫ് പി​ആ​ർ​ഒ സ​നോ​ജ് ഹെ​ർ​ബ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.