പ്രാ​രം​ഭ പ്രാ​ർ​ഥ​നാസ്ഥ​ലം ആ​ശീ​ർ​വ​ദി​ച്ചു
Saturday, December 3, 2022 1:06 AM IST
കൊ​ട​ക​ര: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​ന​ക​മ​ല കു​രി​ശു​മു​ടി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി പ്രാ​രം​ഭ പ്രാ​ർ​ഥ​നാസ്ഥ​ലം സ​ജ്ജ​മാ​ക്കി.
കു​രി​ശു​മു​ടി ക​യ​റാ​നെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ അ​ടി​വാ​രം പ​ള്ളി​യി​ൽ ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി ശേ​ഷ​മാ​ണ് നേ​ര​ത്തെ മ​ല​ക​യ​റി​യി​രു​ന്ന​ത്. കു​രി​ശു​മു​ടി​യി​ലേ​ക്കു​ള്ള സ്ലീ​വാ​പാ​ത​യി​ൽ ഒ​ന്നാം സ്ഥ​ല​ത്തി​നു തൊ​ട്ടു​മു​ന്പാ​യാ​ണ് പ്രാ​രം​ഭ​പ്രാ​ർ​ഥ​ന​യ്ക്കു​ള്ള സ്ഥ​ലം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
പ്രാ​രം​ഭ പ്രാ​ർ​ഥ​നാസ്ഥ​ല​ത്തി​ന്‍റെ വെ​ഞ്ച​ിരി​പ്പ് രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഷി​ബു നെ​ല്ലി​ശേ​രി, ഫാ.​ ജെ​യി​ൻ ക​ട​വി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം മ​ല ക​യ​റി​യ ബി​ഷ​പ് കു​രി​ശു​മു​ടി​യി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു.