ദാ​മോ​ദ​ർ​ദാ​സ് വീ​ണ്ടും ഇ​ട​ഞ്ഞു
Saturday, December 3, 2022 1:11 AM IST
ഗു​രു​വാ​യൂ​ർ: പാ​പ്പാ​ന്‍റെ മു​ണ്ടു​പ​റി​ച്ചി​ട​യ​ൽ വീ​ഡി​യോ​യി​ലൂ​ടെ സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഗു​രു​വാ​യൂ​രി​ലെ കൊ​ന്പ​ൻ ദാ​മോ​ദ​ർ​ദാ​സ് ഇ​ട​ഞ്ഞു. ദ​ശ​മി​ ദി​വ​സ​ത്തെ കാ​ഴ്ച​ ശീ​വേ​ലി ക​ഴി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ പു​റ​ത്തി​റ​ങ്ങി പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ ഴാ​ണു ദാ​മോ​ദ​ർ​ദാ​സ് ഒ​ന്നാം​ പാ​പ്പാ​ൻ രാ​ധാ​കൃ​ഷ് ണ​നെ തു​ന്പി​ക്കൈകൊ​ണ്ട് അ​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.
പെ​ട്ട​ന്നുത​ന്നെ പാ​പ്പാ​ൻ ഒ​ഴി​ഞ്ഞു​മാ​റി. ഇ​തോ​ടെ ആ​ന കൂ​ടു​ത​ൽ അ​ക്ര​മാ​സ​ക്ത​നാ​യി. ന​ട​പ്പ​ന്ത​ലി​ൽ വെ​ള്ള​ത്തി​ന്‍റെ പൈ​പ്പ് വ​ലി​ച്ചു​പ​റി​ച്ചു.
ഏ​ക​ദാ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ഗു​രു​വാ​യൂ​രി​ൽ വ​ൻ തി​ര​ക്കാ​യി​രു​ന്നു. പാ​പ്പാ​ൻ സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കം വൈ​കാ​തെ ത​ന്നെ വ​ടം ഉ​പ​യോ​ഗി​ച്ച് ആ​ന​യെ ത​ള​ച്ചു. കു​റ​ച്ചു​നേ​ര​ത്തി​നു​ശേ​ഷം ആ​ന​യെ ആ​ന​ക്കോ​ട്ട​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.
ക​ഴി​ഞ്ഞ​മാ​സം പ​ത്തി​ന് ഇ​തേ ആ​ന പാ​പ്പാ​നെ ആ​ക്ര​മി​ച്ചി​രു​ന്നു. അ​ന്ന് പാ​പ്പാ​ൻ ത​ല​നാ​രി​ഴ​യ്ക്കാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ആ​ന​യ്ക്കു മു​ന്നി​ൽ നി​ന്ന് ഫോ​ട്ടോ​ ഷൂ​ട്ട് ന​ട​ത്തി​യി​രു​ന്ന ന​വ​ദ​ന്പ​തി​ക​ളും ഭാ​ഗ്യം കൊ​ണ്ടാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.