വാ​ട്ട​ർ അ​ഥോറി​റ്റി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളും രൂ​ക്ഷ വി​മ​ർ​ശ​ന​വും
Sunday, December 4, 2022 1:03 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: താ​ലൂ​ക്ക് സ​ഭ​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളും രൂ​ക്ഷ വി​മ​ർ​ശ​ന​വും.​ താ​ലൂ​ക്കി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ വി​ളി​ച്ച് കൂ​ട്ടി​യ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യി​ലാ​ണ് വാ​ട്ട​ർ അഥോ​റി​റ്റി ഡി​പ്പാ​ർ​ട്ടുമെ​ന്‍റി​നെ എംഎ​ൽഎ ​ഇ.ടി. ​ടൈ​സ​ണ്‍ അ​ഭി​ന​ന്ദി​ച്ച​ത്.

ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ എ​റി​യാ​ട് എ​ട​വി​ല​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് അ​വി​ടെ വാ​ട്ട​ർ അഥോ​റി​റ്റി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ഒ​പ്പം ത​ന്നെ മ​ണ്ഡ​ല​ത്തി​ലെ മ​റ്റു പ​ഞ്ചാ​യ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി കാ​ണി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത്യ​മി​ല്ലാ​യ്മ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.​ ഈ സ്ഥി​തി തു​ട​ർ​ന്ന് പോ​യാ​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ​ഇ.ടി. ​എം​എ​ൽഎ ടൈ​സ​ണ്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യോ​ഗ​ത്തി​ൽ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.യു. ഷി​നി​ജ , ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ച​ന്ദ്ര​ബാ​ബു, വി​നീ​ത മോ​ഹ​ൻ​ദാ​സ്, കെ.എ​സ്. ജ​യ, സു​ഗ​ത ശ​ശീ​ധ​ര​ൻ, കെ. ​രേ​വ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ പ്ര​മു​ഖ​ർ യോ​ഗ​ത്തി​ൻ പ​ങ്കെ​ടു​ത്തു.