ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Monday, December 5, 2022 12:15 AM IST
വ​രാ​ക്ക​ര: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. പ​റ​പ്പൂ​ക്ക​ര ഇ​ട്ടി​യേ​ട​ത്ത് വി​ശ്വ​ൻ മ​ക​ൻ ഉ​ല്ലാ​സ് (35) ആ​ണ് മ​രി​ച്ച​ത്.​ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.​അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ തൊ​ഴു​തി​റ​ങ്ങി​യ ഉ​ല്ലാ​സ് കു​ള​ക്ക​ട​വി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട​താ​യി ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.