സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി പു​ര​സ്കാ​രം ഏ​റ്റുവാ​ങ്ങി അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത്
Monday, December 5, 2022 12:52 AM IST
അ​രി​ന്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭി​ന്ന​ശേ​ഷി പു​ര​സ്കാ​രം അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത അ​ജ​യ​കു​മാ​ർ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു​വി​ൽ നി​ന്ന് ഏ​റ്റുവാ​ങ്ങി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നാ​ണ് പു​ര​സ്കാ​രം. മ​ല​പ്പു​റം തി​രൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​അ​ബ്ദു റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് വൈസ് ​പ്ര​സി​ഡ​ന്‍റ് ഷി​മി ഗോ​പി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി.​പി. പോ​ൾ, സ​ലി​ജ സ​ന്തോ​ഷ്, സി​ന്ധു സ​ഹ​ദേ​വ​ൻ, നീ​തു സി​ജു, ജി​ല്ലി വി​ൽ​സ​ണ്‍, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ വി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ത്യേ​ക ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം, വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ്, മു​ച്ച​ക്ര വാ​ഹ​നം, ഹി​യ​റിം​ഗ് എ​യ്ഡ്, വാ​ക്കിം​ഗ് സ്റ്റി​ക്ക് എ​ന്നീ പ​ദ്ധ​തി​ക​ൾ അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. 600 ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രെ 17 ഗ്രാ​മ​സ​ഭ​ക​ളി​ലാ​യി പ​ങ്കെ​ടു​പ്പി​ച്ചു​ക്കൊ​ണ്ട് സ​ർ​വ്വേ ന​ട​ത്തി. ആ​ശ വ​ർ​ക്ക​ർ​മാ​രും അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​രു​മാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കി​ട​യി​ൽ ത​ങ്ങ​ളും സ​മൂ​ഹ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന അ​വ​ബോ​ധം സൃ​ഷ്ടി​യ്ക്കു​വാ​ൻ ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞു.
കോ​വി​ഡി​ന് മു​ൻ​പാ​യി ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 394 ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​നും അ​നു​വ​ദി​ച്ചു. മി​ക​ച്ച വ​യോ​ജ​ന സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പു​ര​സ്കാ​രം ഈ ​വ​ർ​ഷം അ​രി​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്.