വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, December 6, 2022 12:51 AM IST
വേ​ലൂ​ർ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ചു. വേ​ലൂ​ർ ലി​സ്യു ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​പ്ര​സാ​ദ് കു​രി​ശു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ഡേ​വി​സ് ചെ​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക​യി​ൽ നി​ന്നും തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച ന​വ​വൈദി​ക​ൻ ഫാ. ​റി​ജോ തൈ​ക്കാ​ട​നെ ഫാ. ​പ്ര​കാ​ശ് പു​ത്തൂ​ർ കൈ​കാ​ര​ൻ, ഷാ​ജ​ൻ ചീ​ര​ന്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി, ഹോ​ളി ഫാ​മി​ലി കോ​ണ്‍​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജി​സാ പോ​ൾ, വാ​ർ​ഡ് മെ​ന്പ​ർ വി​ജി​നി ഗോ​പി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കു​ടും​ബ​ക്കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ സ​ജി പ​ന​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ഷീ​ന സാ​ബു, ട്ര​ഷ​റ​ർ നി​ധി​ൻ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 34 കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 34 ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.