വ്യ​ക്തി​ത്വ​വി​ക​സ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്യാ​ന്പ്
Wednesday, December 7, 2022 12:55 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ‌ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഏ​ക​ദി​ന സൗ​ജ​ന്യ വ്യ​ക്തി​ത്വ​വി​ക​സ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
കൊ​ടു​ങ്ങ​ല്ലൂ​ർ കെ​കെ​ടി​എം ഗ​വ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ന്‍ഡറി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത നൂ​റ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഒ​രു ദി​വ​സ​ത്തെ സൗ​ജ​ന്യ വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ ന​ൽ​കി​യ​ത്.
ജ​മാ​ലു​ദ്ദീ​ൻ മാ​ളി​ക്കു​ന്ന്, നി​സാം അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ക്യാ​ന്പ് ന​യി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ. ​ന​വാ​സ് പ​ടു​വി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​സ്‌വേഡ് ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​റും കൊ​ടു​ങ്ങ​ല്ലൂ​ർ സി​സി​എം​വൈ പ്രി​ൻ​സി​പ്പാ​ളു​മാ​യ ഡോ.​ എം.​ബി.​ ഹം​സ, പ്രി​ൻ​സി​പ്പ​ൽ ആ​ശ ആ​ന​ന്ദ്, പാ​സ്വേ​ഡ് സ്കൂ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. ​ഉ​ല്ലാ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി.​ രാ​ജേ​ഷ്, ന​ഹ​ല എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.
അ​ധ്യാ​പ​ക​രാ​യ ഹ​നീ​ഫ ചു​ങ്ക​ശേരി, സ​ച്ചി​ൻ, ദി​വ്യ, ശ്രീ​ജ, മീ​നു ജോ​സ്, ര​ജി​ത, ര​ഞ്ജി​ത, റം​ല​ത്ത്, ആ​ഗ്ന​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.