ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​: ചാ​ല​ക്കു​ടിയിൽ 19,818 ക​ണ​ക്ഷ​നു​ക​ൾ
Wednesday, December 7, 2022 12:56 AM IST
ചാ​ല​ക്കു​ടി: കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി ചാ​ല​ക്കു​ടി സ​ബ്ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള​ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ 19,818 ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി. 24,983 ക​ണ​ക്ഷ​നു​ക​ൾ കൂ​ടി ന​ൽ​കാ​നു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​രോ​ഗ​മി​ച്ചു വ​രു​ന്നു.
പ​രി​യാ​രം, മേ​ലൂ​ർ, കാ​ടു​കു​റ്റി, മ​റ്റ​ത്തൂ​ർ, അ​ള​ഗ​പ്പ​ന​ഗ​ർ, പു​തു​ക്കാ​ട്, തൃ​ക്കൂ​ർ, വ​ര​ന്ത​ര​പ്പി​ള​ളി, നെ​ന്മ​ണി​ക്ക​ര, എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക്യു ​ആ​ർ കോ​ഡ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ഉ​പ​ഭോ​ക്താ​വി​ന്‍റെ പേ​ര്, ഫോ​ണ്‍ ന​ന്പ​ർ, അ​ഡ്ര​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര്, വാ​ർ​ഡ് ന​ന്പ​ർ എ​ന്നി​വ ന​ല്കി സ​മ​ർ​പ്പി​ക്കു​ക. ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 30000 ലി​റ്റ​ർ വ​രെ (രണ്ട് മാ​സ​ത്ത​ക്ക്) വെ​ള​ള​ക്ക​രം സൗ​ജ​ന്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ ത്തി​ലോ​വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലോ അ​പേ​ക്ഷ നേ​രി​ട്ട് സ​മ​ർ​പ്പി​ക്കാ​വു​ന്ന​തു​മാ​ണ്. ഗാ​ർ​ഹി​കേ​ത​ര ക​ണ​ക്ഷ​ൻ ആ​വ​ശ്യ​മു​ള​ള​വ​ർ​ക്ക് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.