ജി​ല്ലാ കേ​ര​ളോ​ത്സ​വം ഇ​ന്നു മു​ത​ല്‍
Thursday, December 8, 2022 12:38 AM IST
തൃ​ശൂ​ര്‍: ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. 59 ഇ​നം ക​ലാ​മ​ത്സ​ര​ങ്ങ​ളും 37 ഇ​നം കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി അ​യ്യാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും. 17നാ​ണു സ​മാ​പ​നം. ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​നു വ​ല​പ്പാ​ട് ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ന്‍ അ​ത്‍​ല​റ്റ് അ​ബ്ദു​ള്ള മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ശി​ല്പി ടി.​പി. പ്രേം​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. പ്രി​ന്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 17ന് ​വൈ​കി​ട്ട് നാ​ലി​ന് തൃ​ശൂ​ര്‍ റീ​ജ​ണ​ല്‍ തീ​യ​റ്റ​റി​ല്‍ സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.
റീ​ജ​ണ​ൽ തി​യ​റ്റ​ർ, ജ​വ​ഹ​ർ ബാ​ല​ഭ​വ​ൻ, ബി.​എ​ഡ് കോ​ള​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. വ​ല​പ്പാ​ട് സ്കൂ​ൾ ഗ്രൗ​ണ്ട്, ചെ​ന്ത്രാ​പ്പി​ന്നി എ​സ്.​എ​ൻ. വി​ദ്യാ​ഭ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ, തൃ​ശൂ​ർ അ​ക്വ​ടി​ക്സ് കോം​പ്ല​ക്സ്, ഏ​ങ്ങ​ണ്ടി​യൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഒാ​ഡി​റ്റോ​റി​യം, കൈ​പ്പ​റ​ന്പ് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ല്‍, വി.​എ​സ്. പ്രി​ന്‍​സ്, സി.​ടി. സ​ബി​ത, കെ. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.