ച​ത്ത പ​ശു​വി​നെ ചാ​ക്കി​ൽ​ കെ​ട്ടി ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, December 8, 2022 12:40 AM IST
മാ​ള: ജ​ലാ​ശ​യ​ത്തി​ന​രി​കെ ച​ത്ത പ​ശു​വി​നെ ചാ​ക്കി​ൽ​ക്കെ​ട്ടി ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് രണ്ടിനാണ് പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങ​ചി​റ​യി​ൽ ച​ത്ത പ​ശു​വി​നെ ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​ശു​വി​നെ മ​റ​വ് ചെ​യ്തു. ഒ​ന്ന​ര മാ​സം മു​ൻ​പ് പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്തി​ലെ നെ​യ്ത​ക്കു​ടി​യി​ലും ച​ത്ത പ​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
അ​ന്നും പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ടാ​ണ് പ​ശു​വി​നെ മ​റ​വ് ചെ​യ്ത​ത്. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ഇ​ത്ത​രം പ്ര​വൃത്തി​ക​ളി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

മാ​ള: ക്രി​സ്തു​മ​സ്-​പു​തു​വ​ത്സ​ര സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റെ​യ്ഡി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.
മാ​ള​പ​ള്ളി​പ്പു​റം ചെ​ന്തു​രു​ത്തി​ൽ വേ​ലാ​യു​ധ​ൻ സു​ബ്ര​ഹ്മ​ണ്യ​നെ കൊ​ടു​ക്ക​ല്ലൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ ഷാം​നാ​ഥും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
മാ​ള കെഎ​സ്ആ​ർടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും, സ്കൂ​ൾ-​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ സ്റ്റു​ഡ​ന്‍റ്ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.
എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​വി. ബെ​ന്നി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഒ.​ബി. ശോ​ബി​ത്ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.