ക്രൈ​സ്റ്റ് കോ​ള​ജ് മെ​ഗാ ഓ​ണസ​ദ്യ​ക്ക് ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ് അം​ഗീ​കാ​രം
Saturday, December 10, 2022 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തൊ​രു​ക്കി​യ മെ​ഗാ സ​ദ്യ​ക്ക് ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ന്‍റെ അം​ഗീ​കാ​രം.
ഇ​ന്ത്യ​യി​ൽ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ ത​യാ​റാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച ഏ​റ്റ​വും വ​ലി​യ സ​ദ്യ​യെ​ന്ന ഖ്യാ​തി​യാ​ണ് കോ​ള​ജ് ഇ​തു​വ​ഴി ക​ര​സ്ഥ​മാ​ക്കി​യ​ത്.
ഏ​റ്റ​വു​മ​ധി​കം വെ​ജി​റ്റേ​റി​യ​ൻ പ​ര​ന്പ​രാ​ഗ​ത ഭ​ഷ്യ​വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തും, അ​ണി​നി​ര​ത്തി​യ​തു​മാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം എ​ന്ന​താ​ണ് ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് അം​ഗീ​ക​രി​ച്ച​ത്.
ഈ ​പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ കോ​ള​ജു​മാ​ണ് ക്രൈ​സ്റ്റ്. ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് അ​ധി​കൃ​ത​ർ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ റ​വ.ഡോ. ​ജോ​ളി ആ​ൻ​ഡ്രൂ​സ്, മെ​ഗാ സ​ദ്യ കോ​ഡി​നേ​റ്റ​ർ എം. ​സ്മി​ത ആ​ന്‍റ​ണി, കൊ​മേ​ഴ്സ് വി​ഭാ​ഗം വ​കു​പ്പ​ധ്യ​ക്ഷ​ൻ പ്ര​ഫ. കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
ഏ​റ്റ​വു​മ​ധി​കം വെ​ജി​റ്റേ​റി​യ​ൻ പ​ര​ന്പ​രാ​ഗ​ത ഭ​ഷ്യ​വി​ഭ​വ​ങ്ങ​ൾ അ​ണി​നി​ര​ത്തി​യ​തി​നാ​ണ് അം​ഗീ​കാ​ര​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മെ​ഗാ സ​ദ്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 239 ഇ​ന​ങ്ങ​ളാ​ണ് മെ​ഗാ സ​ദ്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 37 ത​രം പ്ര​ധാ​ന ക​റി​ക​ൾ, 52 ത​രം സൈ​ഡ് ക​റി​ക​ൾ, 55 ത​രം തോ​ര​നു​ക​ൾ, 20 ത​രം ച​ട്ണി​ക​ൾ, 12 ത​രം ഉ​പ്പേ​രി​ക​ൾ, 18 ത​രം അ​ച്ചാ​റു​ക​ൾ, 15 ത​രം വ​റു​ത്ത ഇ​ന​ങ്ങ​ൾ, 30 ത​രം പാ​യ​സ​ങ്ങ​ൾ, പ്ര​ധാ​ന വി​ഭ​വ​മാ​യി ചോ​റ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​താ​യി​രു​ന്നു സ​ദ്യ. 700 പേ​രാ​ണ് ഈ ​ഓ​ണ​സ​ദ്യ ക​ഴി​ച്ച​ത്.