നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത വാ​ർ​ഷി​ക ക​ർ​മപ​ദ്ധ​തി
Saturday, December 10, 2022 12:48 AM IST
മ​തി​ല​കം: ഗ്രാ​മ​പ​ഞ്ച​യാ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത വാ​ർ​ഷി​ക ക​ർ​മപ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ർ​ത്ത​ട യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.
എ​മ്മാ​ട് നി​ന്നും ആ​രം​ഭി​ച്ച നീ​ർ​ത്ത​ട യാ​ത്ര പൊ​ക്ലാ​യ് ബീ​ച്ചി​ൽ സ​മാ​പി​ച്ചു. വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും യാ​ത്ര​ക്ക് അ​ക​ന്പ​ടി​യാ​യി. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ ര​വീ​ന്ദ്ര​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബേ​ബി പ്ര​ഭാ​ക​ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി.​എ​സ്. രാ​ജു, ഇ.​കെ.​ ബി​ജു, പി.​എം. അ​രു​ണ്‍​ലാ​ൽ, ഷീ​ജ ബാ​ബു, മാ​ല​തി സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​കെ.​ പ്രേ​മാ​ന​ന്ദ​ൻ, ഷ​രീ​ഫ തു​ട​ങ്ങി​യ​വ​ർ പ്രസം​ഗി​ച്ചു.