സാ​ഗ​റി​ലെ ത​ണു​പ്പ​ക​റ്റി പാ​വ​റ​ട്ടി ഇ​ട​വ​ക​യു​ടെ വ​സ്ത്ര​വ​ണ്ടി
Saturday, December 10, 2022 1:03 AM IST
പാ​വ​റ​ട്ടി: നി​ർ​ധ​ന​രും ആ​ലം​ബ​ഹീ​ന​രു​മാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി സൗ​ജ​ന്യ വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി സെന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​യ​ച്ച വ​സ്ത്ര​ങ്ങ​ൾ മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ രൂ​പ​ത​യി​ലെ ഗ്രാ​മീ​ണ​ർ സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ച്ചു. നി​ത്യ​രോ​ഗി​ക​ളും അ​ശ​ര​ണ​രു​മാ​യ ആ​യി​ര​ങ്ങ​ൾ​ക്കാ​ണ് ഇ​ട​വ​ക​യു​ടെ കാ​രു​ണ്യ ഹ​സ്തം തു​ണ​യാ​യ​ത്.
കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​രി​ൽ നി​ന്നു​മാ​യി ശേ​ഖ​രി​ച്ച 3500 കി​ലോ വ​സ്ത്ര​ങ്ങ​ൾ 104 പെ​ട്ടി​ക​ളി​ലാ​യി ലോ​റി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പാ​വ​ങ്ങ​ൾ​ക്ക് വീ​തി​ച്ചു ന​ൽ​കി.
നി​ർ​ധ​ന​ർ​ക്ക് വ​സ്ത്ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി സാ​ഗ​റി​ലെ സ​ന്യാ​സി​നി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് തീ​ർ​ഥകേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ഐനി​ക്ക​ൽ, ട്ര​സ്റ്റി ജെ​യ്ക്ക​ബ് കു​ണ്ടു​കു​ളം, പിആ​ർഒ ​റാ​ഫി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.