ത​ല​സ്ഥാ​നം മ​ധ്യ​കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റ​ണം: വോ​യ്സ് ഓ​ഫ് ജ​സ്റ്റി​സ്
Wednesday, January 25, 2023 12:48 AM IST
തൃ​ശൂ​ർ: ത​ല​സ്ഥാ​നം തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് മ​ധ്യ​കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് വോ​യ്സ് ഓ​ഫ് ജ​സ്റ്റി​സ് ചെ​യ​ർ​മാ​ൻ എ​ച്ച്.​എം. ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര മ​ല​ബാ​റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി കാ​ര്യം സാ​ധി​ച്ചെ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ത​ന്നെ വേ​ണ്ടി​വ​രും.
തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​നി വി​ക​സി​പ്പി​ക്കാ​ൻ സ്ഥ​ല​വും ഇ​ല്ലാ​താ​യി. അ​തി​നാ​ൽ തൃ​ശൂ​രി​ന​ടു​ത്തേ​ക്ക് ത​ല​സ്ഥാ​നം മാ​റ്റ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി.​എ​സ്. മ​ണി​ലാ​ൽ, എം.​എ. വാ​സു​ദേ​വ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​ക്കേറ്റു

കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഴു​ന്നാ​ന വ​ഴി​യി​ലെ പാ​ട​ശേ​ഖ​ര​ത്തി​ന​ടു​ത്ത് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്.
കു​ന്നം​കു​ളം കാ​ണി​പ്പ​യ്യൂ​ർ അ​ന്പ​ല​ത്ത് വീ​ട്ടി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൻ ഫ​ർ​ഷാ​ദ്(24)​നാ​ണ് പ​രി​ക്കേ​റ​റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ത‌‌ ൃ​ശൂ​ർ ദ​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.50- ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
കൂ​നം​മു​ച്ചി സെ​ന്‌റ്ഫ്രാ​ൻ​സീ​സ് സേ​വി​യേ​ഴ്സ് പ​ള്ളി​ക്ക് സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. മ​റ്റം ന​ന്പ​ഴി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ വെ​ട്ട​ത്ത് വീ​ട്ടി​ൽ സു​രേ​ഷ്(43), ഭാ​ര്യ ജ​യ​പ്ര​ഭ(38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.