മേ​ലൂ​രി​ൽ നീ​തി ഹൈ​ടെ​ക് ലാ​ബ്, ഇ​സി​ജി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നാളെ
Wednesday, January 25, 2023 12:52 AM IST
മേ​ലൂ​ർ:​ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന നീ​തി ഹൈ​ടെ​ക് ലാ​ബ്, ഇ​സി​ജി സെ​ന്‍റ​ർ എന്നിവയുടെ ഉ​ദ്ഘാ​ട​നം നാളെ വൈ​കി​ട്ട് മൂന്നിനു ​സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ.​ വാ​സ​വ​ൻ നി​ർ​വഹി​ക്കും.​ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തുയോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഇ.​കെ.​ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​വും.​ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​തി​ഥി​യാ​വും.​
ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ​സു​നി​ത ആ​ദ​രി​ക്കും.​ ന​വീ​ക​രി​ച്ച നീ​തി മെ​ഡി​ക്ക​ൽ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ ശ​ബ​രീ​നാ​ഥ​ൻ നി​ർ​വഹി​ക്കും.​ മേ​ലൂ​രി​ലു​ള്ള ഹെ​ഡ് ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നാ​ണു ലാ​ബ് ആ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ ഏഴുമു​ത​ൽ വൈ​കീട്ട് ആറുവ​രെ​യാ​ണു ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​ കൃ​ഷ്ണ​ൻ, ടി.​ജെ. ​പൗ​ലോ​സ്, എ​ൻ.​ജി.​ സ​ന്തോ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.

അ​ഡ്വ. ആ​തി​ര ദേ​വ​രാ​ജ​ൻ
അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

അ​തി​ര​പ്പി​ള്ളി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ. ആ​തി​ര ദേ​വ​രാ​ജ​ൻ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൽഡിഎ​ഫി​ലെ സി​പിഐ ​അം​ഗ​മാ​ണ്. പ്ര​തി​പ​ക്ഷം മ​ത്സ​രി​ച്ചി​ല്ല. എ​ൽഡി ​എ​ഫി​ലെ ധാ​ര​ണ​യ​നു​സ​രി​ച്ച് സി​പി​എമ്മിലെ ​കെ.​കെ. റി​ജേ​ഷ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജിവച്ച​തി​നെത്തുട​ർ​ന്നാ​ണു തെര​ഞ്ഞെ​ടു​പ്പുവേ​ണ്ടി വ​ന്ന​ത്.