ഹോം ​സെ​ക്യൂ​രി​റ്റി അ​ലാം നിർമിച്ച് മൂ​ന്നാംക്ലാ​സ് വി​ദ്യാ​ർ​ഥി
Thursday, January 26, 2023 12:54 AM IST
കാ​ഞ്ഞാ​ണി: മാ​ച്ച് ബോ​ക്സ് മൈ​ക്രോഫോ​ണും നി​ർ​മി​ത ബു​ദ്ധിയും ഉ​പ​യോ​ഗി​ച്ച് ഹോം ​സെ​ക്യൂ​രി​റ്റി അ​ലാം സൃ​ഷ്ടി​ച്ച് മൂ​ന്നാംക്ലാ​സ് വി​ദ്യാ​ർ​ഥി കെ​യോ​ണ്‍ ബി​നു​വി​ന്‍റെ ക​ണ്ടെ​ത്ത​ൽ കൗ​തു​ക​മാ​യി.​
മേ​ക്ക് ഇൻ ഇ​ന്ത്യ പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി എ​റ​വ് സെ​ന്‍റ് തെ​രാ​സാ​സ് അ​ക്കാ​ദ​മി​യി​ലെ സ​യ​ൻ​സ് എ​ക്സി​ബി​ഷ​നി​ലാ​ണ് ഇ​തേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ കെ​യോ​ണ്‍ അ​വ​ത​രി​പ്പി​ച്ച​ത്.
വീ​ട്ടി​നുചു​റ്റും പ​റ​ന്പി​ന്‍റെ നാ​ല​തി​രു​ക​ളി​ലും ക​ണ്ണാ​ടി​ക​ൾ പ്ര​തി​ഷ്ഠി​ച്ച് അ​തി​ലൂ​ടെ ലേ​സ​ർ ര​ശ്മി​ക​ൾ പ്ര​തി​ബിം​ബി​ച്ച് വീ​ടി​ന് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന സാ​ങ്കേ​തി​ക വി​ദ്യ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ആ​രെ​ങ്കി​ലും ഈ ​ലേ​സ​ർ വ​ര​ന്പ് ഭേ​ദി​ച്ചാ​ൽ ഉ​ട​ൻ ഉ​ച്ച​ത്തി​ൽ അ​ലാം മു​ഴ​ങ്ങും. കൊ​ച്ചുബു​ദ്ധി​യി​ലെ വ​ലി​യ ശാ​സ്ത്ര ബോ​ധ​ത്തെ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​നി​റ്റ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.