ദേവാലയങ്ങളിൽ തിരുനാൾ
Thursday, January 26, 2023 12:57 AM IST
വെ​ള്ളാ​റ്റ​ഞ്ഞൂ​ർ പള്ളി
വേ​ലൂ​ർ: ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​മാ​യ വെ​ള്ളാ​റ്റ​ഞ്ഞൂ​ർ ഫാ​ത്തി​മ മാ​ത ദേ​വാ​ല​യ​ത്തി​ൽ ധീ​ര ര​ക്ത​സാ​ക്ഷി​യാ​യ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റേയും, പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റേയും , വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റിന്‍റേയും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കു​ം.
തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 6.15നും പത്തിനും ഉ​ച്ച​തി​രി​ഞ്ഞ് അഞ്ചിനും വിശുദ്ധ ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. പത്തിനു​ള്ള ആ​ഘോ​ഷ​മാ​യ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ചൂ​ണ്ട​ൽ വി​കാ​രി ഫാ. ​സ​നോ​ജ് അ​റ​ങ്ങാ​ശേ​രി മു​ഖ്യ കാ​ർ​മി​ക​നാ​വും. ഫാ. ​ബി​നോ​യ് ക​ണ്ണ​നാ​യ്ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം അഞ്ചിന് വിശുദ്ധ ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഏഴിന് മെ​ഗാ ഷോ​യും ന​ട​ക്കും.
ഇന്നലെ ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, കു​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ, വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് കൊ​ടു​ത്തു​വി​ട​ൽ എ​ന്നി തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സെ​ബി ക​വ​ല​ക്കാ​ട്ട് മു​ഖ്യ കാ​ർ​മി​ക​നാ​യി.​ വൈ​കു​ന്നേ​രം 11 മ​ണി​യോ​ടെ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​ന്പ് സ​മാ​പ​ന​വും വിശുദ്ധ ​കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദ​വും തു​ട​ർ​ന്ന് വ​ർ​ണക്കാ​ഴ്ച​യും ഉ​ണ്ടാ​യി​രു​ന്നു.
നാളെ ​രാ​വി​ലെ 6.15 ന് ​മ​രി​ച്ചു​പോ​യ​വ​ർ​ക്കു​ള്ള വിശുദ്ധ ​കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ​. ആ​ന്‍റ​ണി കു​രു​തു​കു​ള​ങ്ങ​ര കൈ​ക്കാ​രന്മാ​രാ​യ എ​ൽ​സ്റ്റി​ൻ വി​ൽ​സ​ണ്‍, സി.​വി. ബെ​ന്നി, പി.​ജെ. ഷാ​ജു, എ.​എ​ഫ്. തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി. ​ജെ. സി​ജോ, മ​റ്റ് ക​ണ്‍​വീ​ന​ർ​മാ​രും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും തി​രു​ന്നാ​ളി​നു നേ​തൃ​ത്വം ന​ൽ​കു​ം.
ഏ​നാ​മാ​വ് പ​ള്ളി
ഏ​നാ​മാ​ക്ക​ൽ: പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ൻ ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു. ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, എ​ന്നി​വ​യ്ക്ക് വി​കാ​രി ഫാ.​ഫ്രാ​ൻ​സി​സ് നീ​ല​ങ്കാ​വി​ൽ, ഫാ.​വി​ൽ​സ​ണ്‍ കി​ട​ങ്ങ​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു. യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ ദേ​വാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ച്ചു. തു​ട​ർ​ന്ന് മെ​ഗാ വാ​ദ്യ​മേ​ള​വും വ​ർ​ണമ​ഴ​യും അ​ര​ങ്ങേ​റി. തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.ഡി. ലി​യോ, പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ സി.​ആ​ർ മാ​ത്യൂ, ബി​ജോ​യ് പെ​രു​മാ​ട്ടി​ൽ, പി.​ഐ. തോ​മ​സ്, എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
തി​രു​നാ​ൾ ദി​ന​മാ​യ ഇന്നു രാ​വി​ലെ 6.30, 8.30 വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. പത്തിന് ​പ്ര​സു​ദേ​ന്തി​മാ​രു​ടെ അ​ന്പ് പ്ര​ദ​ക്ഷി​ണം വി​ശു​ദ്ധ അ​ന്നാ​വു​മ്മ ക​പ്പേ​ള​യി​ൽ നി​ന്ന് തു​ട​ങ്ങും.10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർബാ​ന ന​ട​ക്കും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ ജോ​സ് കോ​നി​ക്ക​ര മു​ഖ്യ കാ​ർമി​ക​നാ​കും. റവ.​ഡോ. ലി​ൻ​സ​ൻ ത​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കും. ​ഉ​ച്ച​തി​രി​ഞ്ഞ് നാലിന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. രാ​ത്രി 7.30 ന് ​ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും.
വ​ര​ന്ത​ര​പ്പി​ള്ളി
വി​മ​ല​ഹൃ​ദ​യ പള്ളി
വ​ര​ന്ത​ര​പ്പി​ള്ളി: വി​മ​ല​ഹൃ​ദ​യ ഇ​ട​വ​ക പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ബി​ജു പു​തു​ശേ​രി കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. സ​ഹ​ വി​കാ​രി ഫാ. ​സൂ​ര​ജ് കാ​ക്ക​ശേ​രി, ന​വ വൈ​ദി​ക​രാ​യ ഫാ. ​ജെ​റി​ൻ തോ​ട്ട്യാ​ൻ, ഫാ. ​മി​ൽ​ന​ർ വി​ത​യ​ത്തി​ൽ, കൈ​ക്കാ​രന്മാ​ർ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ, ക​മ്മി​റ്റിം​ഗ​ങ്ങ​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 28, 29, 30 തി​യ​തി​ക​ളി​ലാ​യാ​ണ് തി​രു​നാ​ൾ.
ഭ​ര​ത പ​രി​ശു​ദ്ധ
ത്രി​ത്വ​ത്തി​ൻ പ​ള്ളി​
തൃ​ശൂ​ർ: ഭ​ര​ത പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ൻ പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 28, 29 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 28ന് ​രാ​വി​ലെ 6.45ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജി​ജോ മാ​ളി​യേ​ക്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്, വൈ​കീ​ട്ട് അ​ഞ്ചി​ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​പ്പേ​ള​യി​ൽ ല​ദ്ദീ​ഞ്ഞ്, നൊ​വേ​ന, തു​ട​ർ​ന്ന് ആ​ലേ​ങ്ങാ​ട് വ്യാ​കു​ല​മാ​ത ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് പ്ര​ദ​ക്ഷി​ണ സ​മാ​പ​നം, ആ​ശീ​ർ​വാ​ദം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
29ന് ​രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റി​ജോ വി​ത​യ​ത്തി​ൽ കാ​ർ​മി​ക​നാ​കും. രാ​വി​ലെ പ​ത്തി​നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​നോ​ജ് നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​വ​ർ​ഗീ​സ് മേ​ലി​ട്ട് പാ​ല​ത്തി​ങ്ക​ൽ സ​ന്ദേ​ശം ന​ൽ​കും.
തൃ​ക്ക​ണാ​യ
സെ​ന്‍റ് ജോ​ർ​ജ്
യാ​ക്കോ​ബാ​യ
സു​റി​യാ​നി പ​ള്ളി
എ​ള​നാ​ട്: തൃ​ക്ക​ണാ​യ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി പെ​രു​നാ​ൾ 23 മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാളെ സ​ന്ധ്യാ പ്രാ​ർ​ഥ​ന അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, റാ​സ പ്ര​ദ​ക്ഷ​ിണം, ധൂ​പ പ്രാ​ർ​ഥ​ന, നേ​ർ​ച്ച എ​ന്നി​വ​ക്ക് ശേ​ഷം രാ​ത്രി പ​ത്ത​ര​യോ​ടെ റാ​സ പ്ര​ദി​ക്ഷ​ണം പ​ള്ളി​യി​ലെ​ത്തി ആ​ശീ​ർ​വാ​ദം, അ​ത്താ​ഴ സ​ദ്യ എ​ന്നി​വ ന​ട​ക്കും.
28ന് രാ​വി​ലെ എ​ട്ടിന്് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​നയോ​ടെ തു​ട​ങ്ങു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ കോർ എ​പ്പി​സ്കോ​പ്പ ജേ​ക്ക​ബ് ചാ​ലി​ശേ​രി, ഫാ​. ബി​ജു മൂ​ങ്ങാം കു​ന്നേ​ൽ, ഫാ​. ജെ​യ്സ​ണ്‍ ജോ​ണ്‍ എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നിന്മേ​ൽ കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി കോർ എപ്പിസ്കോ​പ്പ എ​ബ്ര​ഹാം ച​ക്കാ​ല​യ്ക്ക​ൽ അ​നു​ഗ്ര​ഹ ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് താ​ഴെ കു​രി​ശി​ങ്ക​ലേ​ക്ക് റാ​സ പ്ര​ദി​ക്ഷ​ണ​ം, ആ​ശി​ർ​വാ​ദം, ലേ​ലം നേ​ർ​ച്ചസ​ദ്യ എ​ന്നി​വ ന​ട​ക്കും.
വൈ​കീ​ട്ട് ആ​റ​ര​ മു​ത​ൽ സ​ണ്‍ ഡേ ​സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടേ​യും വാ​ർ​ഷി​ക​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്നും പ​ള്ളി​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. എ​ബ്ര​ഹാം ച​ക്കാ​ലയ്​ക്ക​ൽ ജ​യിം​സ് ബേ​ബി കു​പ്പ​മ​ല പു​ത്ത​ൻ​പു​ര​യി​ൽ, ജോ​ർ​ജ്, ഷൈ​ജു ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.