വ​ഴു​ക്കും​പാ​റ​യി​ൽ കാ​ർ മ​റി​ഞ്ഞ് അ​പ​ക​ടം
Saturday, January 28, 2023 1:23 AM IST
വ​ഴു​ക്കും​പാ​റ: ദേ​ശീ​യ​പാ​ത​യി​ൽ വ​ഴു​ക്കും​പാ​റ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം കാ​ർ മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബാം​ഗ്ലൂ​രി​ൽ നി​ന്നും തൃ​ശൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്കു​ള്ള പാ​ത​യി​ലൂ​ടെ പോ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു​ള്ള പാ​ത​യി​ലേ​യ്ക്കു മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​നം മ​റി​ഞ്ഞു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

മൊ​ബൈ​ൽ
ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം

ചേ​ർ​പ്പ്: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​പ്പ് പ്ര​സ് ഫോ​റം ജി​ല്ലാ ത​ല​ത്തി​ൽ മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം ന​ട​ത്തും. ജ​നു​വ​രി 30ന് ​എ​ടു​ത്ത ഗാ​ന്ധി വി​ഷ​യ​മാ​യു​ള്ള ഫോ​ട്ടോ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. ഒ​രു മ​ത്സ​രാ​ർ​ഥി​യി​ൽ നി​ന്നും ഒ​രു ഫോ​ട്ടോ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. ഫെ​ബ്രു​വ​രി അ​ഞ്ചി​ന​കം ചി​ത്ര​ങ്ങ​ൾ വാ​ട്ട്സ്ആ​പ്പ് ചെ​യ്യ​ണം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. 9961800222, 9947052073 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ചി​ത്ര​വും കൂ​ടെ ഫോ​ട്ടോ എ​ടു​ത്ത ആ​ളു​ടെ വി​വ​ര​വും അ​യ​ക്ക​ണം.