പെ​രു​ന്ത​ട്ട ക്ഷേ​ത്ര​ത്തി​ല്‍ മ​ഹാ​രു​ദ്ര​യ​ജ്ഞം
Saturday, January 28, 2023 1:23 AM IST
ഗു​രു​വാ​യൂ​ര്‍: പെ​രു​ന്ത​ട്ട ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ നാ​ലാം മ​ഹാ​രു​ദ്ര​യ​ജ്ഞം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ 11 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ശ​സ്ത​രാ​യ 11 വേ​ദ​ജ്ഞ​ര്‍ പ​ങ്കെ​ടു​ക്കും.
എ​ല്ലാ ദി​വ​സ​വും ആ​ധ്യാ​ത്മി​ക മ​ണ്ഡ​പ​ത്തി​ല്‍ നാ​രാ​യ​ണീ​യ പാ​രാ​യ​ണം, ഭ​ക്തി​പ്ര​ഭാ​ഷ​ണം, ബ്രാ​ഹ്മ​ണി​യ​മ്മ​പ്പാ​ട്ട് എ​ന്നി​വ​യു​ണ്ടാ​കും. വൈ​കീ​ട്ട് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ്. ഗു​രു​വാ​യൂ​ര്‍ ശ​ശി​മാ​രാ​രും സു​ദേ​വ് കെ. ​ന​മ്പൂ​തി​രി​യും ചേ​ര്‍​ന്നു​ള്ള ഡ​മ്പി​ള്‍ താ​യ​മ്പ​ക, ഡോ. ​ല​ക്ഷ്മി പ്രി​യ​യു​ടെ നൃ​ത്താ​ര്‍​ച്ച​ന, രാ​ധി​കാ പ​ര​മേ​ശ്വ​ര​നും ഗു​രു​വാ​യൂ​ര്‍ ഹ​രി​കൃ​ഷ്ണ​നും ചേ​ര്‍​ന്നു​ള്ള വ​യ​ലി​ന്‍​ദ്വ​യം, ഡോ. ​കോ​ഴി​ക്കോ​ട് പ്ര​ശാ​ന്ത് വ​ര്‍​മ​യു​ടെ ’മാ​ന​സ​ജ​പ​ല​ഹ​രി’ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.
ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കോ​ങ്ങാ​ട്ടി​ല്‍ അ​ര​വി​ന്ദാ​ക്ഷ മേ​നോ​ന്‍, കീ​ഴേ​ടം രാ​മ​ന്‍ ന​മ്പൂ​തി​രി, രാ​മ​കൃ​ഷ്ണ​ന്‍ ഇ​ള​യ​ത്, ആ​ര്‍. പ​ര​മേ​ശ്വ​ര​ന്‍, സു​ധാ​ക​ര​ന്‍ ന​മ്പ്യാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.