ഏ​നാ​മാ​ക്ക​ൽ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്രം
Saturday, January 28, 2023 1:23 AM IST
പാ​വ​റ​ട്ടി: ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ൻ ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. റ​വ. ഡോ. ​ലി​ൻ​സ​ൻ ത​ട്ടി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കു മു​ൻ​പാ​യി സെ​ന്‍റ് ആ​ൻ​സ് ക​പ്പേ​ള​യി​ൽ നി​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​യ്ക്കു പ്ര​സു​ദേ​ന്തി​മാ​രെ സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. വൈ​കീ​ട്ട് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​കു​ട​ക​ളു​ടേ​യും പൊ​ൻ​കു​രി​ശു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ വി​ശ്വാ​സ​തീ​ഷ്ണ​ത​യോ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് നീ​ല​ങ്കാ​വി​ൽ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. രാ​ത്രി സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ഡി. ലി​യോ, പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ സി.​ആ​ർ. മാ​ത്യു, ബി​ജോ​യ് പെ​രു​മാ​ട്ടി​ൽ, ജോ​സ​ഫ് ആ​റ്റ്ലി, പി.​ഐ. തോ​മ​സ്, എ​ന്നി​വ​ർ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.