മേ​ൽ​പ്പാ​ല​മോ, അ​ടി​പ്പാ​ത​യോ വേ​ണം: കൂ​ട്ട​ധ​ർ​ണ ന​ട​ത്തി
Saturday, January 28, 2023 1:23 AM IST
വ​ട​ക്കാ​ഞ്ചേ​രി: എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റ് ഒ​ഴി​വാ​ക്കാ​ൻ മേ​ൽ​പ്പാ​ല​മോ, അ​ടി​പ്പാ​ത​യോ ഉ​ട​ൻ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം കൂ​ട്ട​ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്രെ​ട്ട​റി കെ. ​അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​ജോ​കു​രി​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നേ​താ​ക്ക​ളാ​യ പി.​ജെ. രാ​ജു. ടി.​വി. സ​ണ്ണി, തോ​മ​സ് പു​ത്തൂ​ർ, സി.​എ. ശ​ങ്ക​ര​ൻ​കു​ട്ടി, കെ.​ടി. ജോ​യ്, ശ​ശി മ​ഗ​ലം, ബാ​ബു​രാ​ജ് ക​ണ്ടെ​രി, വ​ർ​ഗീ​സ് വാ​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​നു പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഗേ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല റി​ലെ സ​ത്യാ​ഗ്ര​ഹം തു​ട​ങ്ങു​മെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.