തെ​രു​വു നാ​യ്ക്ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ നാളെ തുടങ്ങും
Sunday, January 29, 2023 12:53 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ലെ തെ​രു​വുനാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​നം നാളെ ആ​രം​ഭി​ക്കും. വാ​ക്സി​നേ​ഷ​ൻ മൂന്നു ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വാ​ക്സി​നേ​റ്റ് ചെ​യ്ത തെ​രു​വു നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് ചെ​വി​യി​ൽ മാ​ർ​ക്കിം​ഗ് ന​ട​ത്തും. ഇ​തി​ന്‍റെ ര​ണ്ടാംഘ​ട്ടം നാ​യ്ക്ക​ളു​ടെ വ​ന്ദ്യം​ക​ര​ണ​വും തു​ട​ർ​ന്ന് തെ​രു​വു നാ​യ്ക്ക​ൾ​ക്കു​ള്ള ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. വീ​ടു​ക​ളി​ലെ​ത്തി വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​ക​ും. ഈ ​പ്ര​വ​ർ​ത്ത​നം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യാ​ൽ ലൈ​സ​ൻ​സ് എ​ടു​ക്ക​തെ നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ന്ന ഉ​ട​മ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ജോ​ർ​ജ് തോ​മ​സ്, ജി​ജി ജോ​ൺ​സ​ൻ, ദി​പു ദി​നേ​ശ്, വെ​റ്റി​ന​റി ഡോ​ക്ട​ർ മോ​ളി ആ​ന്‍റണി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ര​മേ​ഷ് എ​ന്നി ​വ​ർ പങ്കെടുത്തു.