വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ​പോ​യ സ​മ​യം വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Sunday, January 29, 2023 12:57 AM IST
പു​ല്ലൂ​ർ: വീ​ട്ടി​ലു​ള്ള​വ​ർ ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​നാ​യി​പോ​യ സ​മ​യം വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം.
പു​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള പ​ള്ള​ത്ത് ര​വീ​ന്ദ്ര​ന്‍റെ വീ​ടാ​ണ് കു​ത്തി തു​റ​ന്ന​ത്. ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് ഹാ​ർ​ഡ്വെ​യ​ർ സ​ഥാ​പ​ന​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചി​കി​ൽ​സ​യി​ലു​ള്ള ര​വീ​ന്ദ്ര​ന്‍റെ മ​ക​ളു​ടെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കാ​ണാ​ൻ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തു​ള്ള വാ​തി​ൽ കു​ത്തി​തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ പൂ​ജാ​മു​റി​യി​ൽ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കാ​യി നീ​ക്കി​വ​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​ങ്ങ​ളും കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചി​ല്ല​റ പൈ​സ​ക​ളു​ടെ ക​വ​റും ക​വ​ർ​ന്നി​ട്ടു​ണ്ട്. വീ​ട്ടി​ൽ​നി​ന്നും അ​യ്യാ​യി​രം​രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നു. സ​മീ​പ​ത്തെ ഹാ​ർ​ഡ്വെ​യ​ർ ക​ട​യി​ലെ ഷ​ട്ട​റും കു​ത്തി​തു​റ​ന്നു. ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു ര​ണ്ടാ​യി​രം​രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ലോ​ക്ക​റി​ലാ​യ​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല.
ലോ​ക്ക​റി​ന്‍റെ താ​ക്കോ​ൽ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ക​ണം മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​ക​ളി​ലെ തു​ണി​ക​ളെ​ല്ലാം ന​ലി​ച്ചു​വാ​രി​യി​ട്ട​തെ​ന്നു ക​രു​തു​ന്നു. സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 2009ൽ ​മെ​യ് മാ​സ​ത്തി​ലും ഈ ​വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്നീ​ട്ടു​ണ്ട്. 46 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 45000 രൂ​പ​യു​മാ​ണ് അ​ന്ന് മോ​ഷ​ണം പോ​യ​ത്. ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട്.