ജാ​തി ക​ർ​ഷ​ക​ർ​ക്കാ​യി അ​ന്ന​മ​ന​ട​യി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, January 30, 2023 12:51 AM IST
അ​ന്ന​മ​ന​ട: ജാ​തി​യ്ക്ക ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ അ​ന്ന​മ​ന​ട​യി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. അ​ന്ന​മ​ന​ട ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച ശി​ല്പ​ശാ​ല​യി​ൽ പൊ​തു വി​പ​ണി​യേ​ക്കാ​ൾ കൂ​ടി​യ വി​ല​യി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ജാ​തി​ക്കാ​യ​യും ജാ​തി​പ​ത്രി​യും എ​ടു​ക്കാ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും വ്യ​ക്ത​മാ​ക്കി.
കൃ​ഷി പ​രി​പാ​ല​നം, ബ​ഡ്ഡിം​ഗ്, വി​ള​വെ​ടു​പ്പി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ്പൈ​സ​സ് ബോ​ർ​ഡ് വി​ശ​ദീ​ക​രി​ച്ച​ത്. ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ഠ​ന​ത്തി​നാ​യി സ്പൈ​സ​സ് ബോ​ർ​ഡ് സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജാ​തി​ക്ക ഉ​ല്പ​പ​ന്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​ന്ന​മ​ന​ട​യി​ൽ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് അ​ന്ന​മ​ന​ട ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ ഇ.​എം. ഷി​ലി​ൻ പ​റ​ഞ്ഞു.
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗു​ണ​നി​ലാ​രം, ന​ല്ല വി​ള​വെ​ടു​പ്പും പ​രി​ച​ര​ണ​വും, ബ​ഡ്ഡിം​ഗ്, കീ​ട നി​യ​ന്ത്ര​ണം, വ​ള​പ്ര​യോ​ഗം, സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ, ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​ടി.​ആ​ർ. ഹൈ​ഗ​ൽ, ഡോ. ​മ​നോ​ജ് ഉ​മ്മ​ൻ, ഡോ. ​മു​ഹ​മ്മ​ദ് ഷ​മീ​ർ, ബി​നോ​യ് പോ​ൾ, മീ​നു ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഐ.​പി.​എ​സ്.​ടി.​എ. ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് കി​ഷോ​ർ വി​പ​ണി സാ​ധ്യ​ത​ക​ൾ വി​ശ​ദീ​ക​രി​ച്ചു.