എ​ട​ത്തി​രു​ത്തി ഇ​കെ​സി റോ​ഡ് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തും: എം​എ​ൽ​എ
Monday, January 30, 2023 12:51 AM IST
ചൂ​ലൂ​ർ : എ​ട​ത്തി​രു​ത്തി ഇ​കെ​സി റോ​ഡ് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നു ഇ.​ടി.​ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ന്‍റ​ർ, കു​ട്ട​മം​ഗ​ലം തു​ട​ങ്ങി ഈ​സ്റ്റ് ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​നെ വ​രെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ ​കെ സി ​റോ​ഡാ​ണ് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
റോ​ഡി​ന് കു​റു​കെ പോ​കു​ന്ന ക​ലു​ങ്കു​ക​ൾ, കാ​ന​ക​ൾ, ബ​ല​ക്ഷ​യം സം​ഭ​വി​ച്ച സൈ​ഡ് ഭി​ത്തി​ക​ൾ, ടാ​റിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നാ​ണ് ഹാ​ർ​ബ​ർ എ​ഞ്ചി​നീ​യ​ർ വ​കു​പ്പ് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ച്ചി​രി​ക്ക​ന്ന​ത്.
ദീ​ർ​ഘ​നാ​ളാ​യി തു​ട​രു​ന്ന റോ​ഡി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ ചൂ​ണ്ടി കാ​ണി​ച്ച് സ​ർ​ക്കാ​റി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട് കോ​ടി 49 ല​ക്ഷ​ത്തി 50 നാ​യി​രം രൂ​പ പ്ര​സ്തു​ത വ​ർ​ക്കി​നാ​യി സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും തു​ട​ർ​ന്നു​ള്ള ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും മ​റ്റും പൂ​ർ​ത്തി​യാ​ക്കി പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഇ.ടി. ടൈ​സ​ണ്‍ എം​എ​ൽ​എ പ​റ​ഞ്ഞു.