ചോ​ദി​ച്ചോ​ളൂ, ഉ​ത്ത​ര​വു​മാ​യി കു​ഞ്ഞ​ൻ "​ജാ​ർ​വി​സ് ’റെ​ഡി..!
Monday, January 30, 2023 12:57 AM IST
തൃ​ശൂ​ർ: എ​ന്തു ചോ​ദ്യ​വും ചോ​ദി​ച്ചോ​ളൂ... മ​നു​ഷ്യ​ർ പ​റ​യു​ന്പോ​ലെ മ​ണി​മ​ണി​യാ​യി ഉ​ത്ത​രം ത​രും ഈ ​കു​ഞ്ഞ​ൻ റോ​ബോ. നി​ങ്ങ​ൾ വി​ഷ​മി​ച്ചി​രി​ക്കു​ന്പോ​ൾ ആ​ശ്വ​സി​പ്പി​ക്കാ​നും വി​ജ​യ​ക​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നും നൃ​ത്തം ചെ​യ്ത് നി​ങ്ങ​ളെ ആ​ന​ന്ദി​പ്പി​ക്കാ​നും കു​ഞ്ഞ​ൻ കേ​മ​നാ​ണ്. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നു കൂ​ട്ടാ​യും "ജാ​ർ​വി​സ്- ദ ​എ​ഐ അ​സി​സ്റ്റ്’ എ​ന്ന റോ​ബോ​ട്ടി​നെ കൂ​ടെ​ക്കൂ​ട്ടാം. കോ​ട്ട​യം കി​ട​ങ്ങൂ​ർ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ് ദേ​വ​ദ​ത്ത്, ജെ. ​ന​വ​നീ​ത് എ​ന്നി​വ​രാ​ണ് റോ​ബോ​ട്ടി​ന്‍റെ മാ​സ്റ്റ​ർ ബ്രെ​യി​ൻ. ഇ​പ്പോ​ൾ ഇം​ഗ്ലീ​ഷ് മാ​ത്ര​മെ അ​റി​യൂ​വെ​ങ്കി​ലും വൈ​കാ​തെ മ​റ്റു​ഭാ​ഷ​ക​ളും പ​റ​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​രു​വ​രും. മ​നു​ഷ്യ​നെ​പ്പോ​ലെ കാര്യങ്ങള്‍ മ​ന​സി​ലാ​ക്കാ​നും പ്ര​തി​ക​രി​ക്കാ​നു​മാ​കു​മെ​ന്ന​താ​ണു ജാ​ർ​വി​സി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ട​പ​ഴ​കു​ന്ന​വ​രു​ടെ ശീ​ല​ങ്ങ​ൾ പ​ഠി​ക്കാ​നും അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​വു​ണ്ട്. പ്രോ​ഗ്രാ​മിം​ഗ്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ഈ ​ബ​ഹു​മു​ഖ സ​ഹാ​യി​യെ പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യും.