പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മ​ല്ല; പെ​ട്രോ​ളാ​ണ്, ടാ​റാ​ണ്, ഡീ​സ​ലു​മാ​ണ്..!
Monday, January 30, 2023 12:57 AM IST
തൃ​ശൂ​ർ: കു​മി​ഞ്ഞു​കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ൻ ത​ല​വേ​ദ​ന​ത​ന്നെ. അ​തി​നൊ​രു സൂ​പ്പ​ർ ഒ​റ്റ​മൂ​ലി​യാ​ണു മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സി​ലെ ശ​ബ​രീ​നാ​ഥ് ജി.​ മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ചു പെ​ട്രോ​ളും ഡീ​സ​ലും ടാ​റും ഉ​ണ്ടാ​ക്കാ​നു​ള്ള വി​ദ്യ​യാ​ണ് ശ​ബ​രീ​നാ​ഥി​ന്‍റെ പ്ലാ​സ്റ്റി​ക് പൈ​റോ​ളി​സി​സ് പ്ലാ​ന്‍റ്. ഒ​രു കി​ലോ പ്ലാ​സ്റ്റി​ക്കി​ൽ​നി​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളാ​ണു വാ​ഗ്ദാ​നം!
പ്ലാ​സ്റ്റി​ക് ബാ​ഗ്, ക​ണ്ടെ​യ്ന​ർ, വെ​ള്ള​ക്കു​പ്പി​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് പെ​ട്രോ​ളും ടാ​റും ഉ​ണ്ടാ​ക്കാ​നാ​കും. കു​പ്പി​ക​ളു​ടെ അ​ട​പ്പു​ക​ൾ, പാ​ൽ പാ​യ്ക്ക​റ്റ്, ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം സം​സ്ക​രി​ച്ച് ഡീ​സ​ലും ടാ​റും ഉ​ണ്ടാ​ക്കാം. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഉ​യ​ർ​ന്ന ഉൗ​ഷ്മാ​വി​ൽ ചൂ​ടാ​ക്കി വി​ഘ​ടി​പ്പി​ച്ച് പ​ല​ത​ര​ത്തി​ലു​ള്ള പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഇ​ന്ധ​ന എ​ണ്ണ​ക​ളാ​ക്കി മാ​റ്റു​ന്ന​ത്.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​ടി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കി ഉ​ണ​ക്കി 430 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ചൂ​ടാ​ക്കു​ന്നു. തു​ട​ർ​ന്ന് ഡീ ​കം​പോ​സിം​ഗി​ലൂ​ടെ ഗ്യാ​സാ​ക്കി മാ​റ്റി വെ​ള്ള​മു​പ​യോ​ഗി​ച്ചു ത​ണു​പ്പി​ച്ചു ദ്രാ​വ​ക​മാ​ക്കും. ഇ​തു ര​ണ്ടാം റി​യാ​ക്ട​റി​ൽ 380 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ചൂ​ടാ​ക്കു​ന്പോ​ൾ റി​ഫൈ​നിം​ഗ് ന​ട​ക്കു​ന്നു. വീ​ണ്ടും ദ്ര​വ രൂ​പ​ത്തി​ലാ​ക്കി ഫ്രാ​ക്ഷ​ണേ​റ്റിം​ഗ് ട​വ​റി​ൽ​വ​ച്ച് പെ​ട്രോ​ൾ, ടാ​ർ, ഡീ​സ​ൽ എ​ന്നി​വ​യാ​ക്കി മാ​റ്റു​ന്നു.