ജർ​മനി​യി​ൽ വീസ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾത​ട്ടി​യ മു​ഖ്യപ്ര​തി പി​ടി​യി​ൽ
Monday, January 30, 2023 12:57 AM IST
കൊ​ര​ട്ടി: ജ​ർ​മനി​യി​ൽ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നു വീസ വാ​ഗ്ദാ​നം ചെ​യ​ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലെ മു​ഖ്യ പ്ര​തി മേ​ലൂ​ർ ക​രു​വാ​പ്പ​ടി സ്വ​ദേ​ശി ന​ന്ദീ​വ​രം വീ​ട്ടി​ൽ റി​ഷി​കേ​ശ് (29) അ​റ​സ്റ്റി​ലാ​യി.
ത​ട്ടി​പ്പു ന​ട​ത്തി വി​ദേ​ശ​ത്തും ഡ​ൽ​ഹി​യി​ലും കൊ​ൽ​ക്ക​ത്ത​യി​ലും മ​റ്റും ഒ​ളി​വി​ൽ ക​ഴി​യുന്നതിനിടെ കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മും​ബൈ വി​മാന ​ത്താ​വ​ള​ത്തി​ൽ നി​ന്നും അ​ർ​മേ​നി​യ​യി​ലേ​ക്കു ക​ട​ക്കു​വാ​നുള്ള ശ്ര​മ​ത്തി​നി​ടെ ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീസ് പു​റ​പ്പെ​ടു​വി​ച്ച ലു​ക്ക് ഔ​ട്ട് നോട്ടീസിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പി​ടി​കൂ​ടി കൊ​ര​ട്ടി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ലെ ര​ണ്ടാം പ്ര​തി​യും ഇ​യാ​ളു​ടെ അ​മ്മ​യു​മാ​യ ഉ​ഷാ ​വ​ർ​മ ഒ​ളി​വി​ലാ​ണ്.
കൊ​ര​ട്ടി സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും 13 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. കൂ​ടു​ത​ൽ വി​ശ്വാ​സ്യ​ത ല​ഭി​ക്കാ​ൻ ഇ​യാ​ൾ അ​മ്മ ഉ​ഷ​യെ​യും കൂ​ട്ടു​പി​ടി​ച്ചാ​ണ് ത​ട്ടി​പ്പു ന​ട​ത്തു​ന്ന​തെ​ന്നാ​ണു വി​വ​രം. പ​ണ​മി​ട​പാ​ടു​ക​ൾ മു​ഴു​വ​നും ബാ​ങ്ക് മു​ഖേ​ന​യാ​ണു ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
ഓ​ഫ​റിം​ഗ് ലെ​റ്റ​ർ, ഡോ​ക്യു​മെ​ന്‍റേഷ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സ് തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണു കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളായ റി​ഷി​കേ​ശും ഉ​ഷ​വ​ർ​മയും ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം അ​ട​പ്പി​ച്ച​ത്.
ലെ​റ്റ​റു​ക​ളും രേ​ഖ​ക​ളും ജ​ർ​മനി​യി​ലെ ലാം​ഗ്വേ​ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ നി​ന്നും യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നും ഉ​ള്ള​താ​ണെ​ന്നുപ​റ​ഞ്ഞ് ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. ജ​ർ​മൻ ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​തി​ലേ​ക്കും വി​സ ഇ​ന്‍റ​ർ​വ്യൂവി​നു​മാ​ണു തു​ക​യി​ൽ ഒ​രു പ​ങ്ക് ഇ​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കേ​സി​ലെ മൂ​ന്നാം പ്ര​തി കൂ​ത്താ​ട്ടു​ക​ളം തി​രു​മാ​റാ​ടി ദേ​ശ​ത്ത് ഗ്രേ​സി മ​ത്താ​യി (52)വാ​ങ്ങി​യ​ത്. ഇവരെ ​ഒ​രു വ​ർ​ഷം മു​മ്പ് കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
മു​ഖ്യ പ്ര​തി​ക​ളാ​യ റി​ഷി​കേ​ശി​ന്‍റെയും ഉ​ഷ​വ​ർ​മ​യു​ടെ​യും സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും വാ​ക്ചാ​തു​ര്യ​വും വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​നു​ള്ള ക​ഴി​വു​മാ​ണു കെ​ണി​ക​ളി​ൽ പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത​്. ത​ട്ടി​പ്പി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​ തു​ക ആ​ർ​ഭാ​ടജീ​വി​ത​ത്തി​നാ​ണ് ഇവർ വി​നി​യോ​ഗി​ച്ചിരുന്ന​ത്.
വീ​സ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പു വ​ർ​ഷ​ങ്ങ​ളോ​ളം നീ​ളു​മ്പോ​ൾ വാ​ങ്ങി​യ പ​ണം തി​രി​ച്ചു ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​രോ അ​വ​ധി​ക​ൾ പ​റ​ഞ്ഞ് നീ​ട്ടി​ക്കൊണ്ടു പോ​കു​ന്ന​താ​ണ് ഈ ​ത​ട്ടി​പ്പു സം​ഘ​ത്തി​ന്‍റെ രീ​തി. വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന പ്ര​തി​യു​ടെ പി​താ​വും അ​മ്മാ​വ​നും പ​ണം തി​രി​ച്ചു ത​രാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് രം​ഗ​ത്തു​വ​രി​ക​യും ബാ​ങ്ക് ലോ​ൺ എ​ടു​ക്കാ​നു​ള്ള സാ​വ​കാ​ശം ചോ​ദി​ച്ച് നീ​ട്ടി​ക്കൊ​ണ്ടു പോ​കുകയും ചെയ്തു. ഇ​തി​നി​ടെ ര​ണ്ടാം പ്ര​തി​യാ​യ ഉ​ഷ​വ​ർ​മ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യു​ം ചെയ്തു. എ​ന്നാ​ൽ, ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം ലം​ഘി​ച്ച് ഇ​വ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു.
ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഹാ​ജ​രാ​കു​വാ​ൻ പ്ര​തി​ക​ൾ കൂ​ട്ടാ​ക്കാ​റി​ല്ല. ഇ​വ​ർ​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ടും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
റി​ഷി​കേ​ശും അ​മ്മ ഉ​ഷ​വ​ർ​മ്മ​യും നി​ര​വ​ധി ആ​ളു​ക​ളു​ടെ കൈ​യി​ൽ നി​ന്നും വീസ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ള്ള​താ​യി കൊ​ര​ട്ടി സിഐ ബി.​കെ.​അ​രു​ൺ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി സ്റ്റേ​ഷ​നി​ലും മ​റ്റും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. മും​ബൈ​യി​ൽ നി​ന്നും കൊ​ര​ട്ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സിഐയെ ക്കൂടാതെ എ​സ്ഐ​മാ​രാ​യ ഷാ​ജു എ​ട​ത്താ​ട​ൻ, സി.​എ​സ്.​ സൂ​ര​ജ്, എം.​വി.​ സെ​ബി, സീ​നി​യ​ർ സിപിഒമാ​രാ​യ എം.​ മ​നോ​ജ്, നി​ധീ​ഷ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.