ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സൗ​ജ​ന്യ വ​സ്ത്ര​വി​തര​ണം; ജെ​സി​ഐ ഡ്ര​സ് ബാ​ങ്ക് ആ​രം​ഭി​ച്ചു
Tuesday, January 31, 2023 12:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണാ​ലി​ന്‍റെ ലേ​ഡി ജെ​സി​വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്റ്റ് കോ​ള​ജി​ലെ ത​വ​നീ​ഷ് സം​ഘ​ട​ന​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ആ​ദ്യ​മാ​യി സൗ​ജ​ന്യ വ​സ്ത്ര​വി​ത​ര​ണത്തി നായി ഡ്ര​സ് ബാ​ങ്ക് തു​റ​ന്നു. ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നും കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് മേ​നോ​നും ഠാ​ണാ ഇ​മാം ക​ബീ​ർ മൗ​ല​വി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​രി​ങ്ങാ​ല​ക്കു​ട പ​ട്ട​ണ​ത്തി​ൽ ആ​ർ​ക്കും വ​സ്ത്ര​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടാ​ൻ പാ​ടി​ല്ല​യെ​ന്നു​ള്ള ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജെ​സി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട ലേ​ഡി ജെ​സി വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്റ്റ് കോ​ള​ജ് ത​വ​നീ​ഷ് സം​ഘ​ട​ന​യു​മാ​യി യോജി​ച്ചു​കൊ​ണ്ട് ഡ്ര​സ് ബാ​ങ്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.
ആ​ർ​ക്കും സൗ​ജ​ന്യ​മാ​യി അ​വ​ര​വ​ർ​ക്കാ​വ​ശ്യ​മാ​യ വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന രീ​തി​യി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ഓ​രോ​രു​ത്ത​രു​ടെ​യും അ​ള​വി​ന​നു​സ​രി​ച്ച് ത​രം​തി​രി​ച്ച് വി​വി​ധ​ങ്ങ​ളാ​യ വ​സ്ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഈ ​ഡ്ര​സ് ബാ​ങ്ക് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഓ​രോ ദി​വ​സം രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ് വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ഠാ​ണാ​വി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു. ഡ്ര​സ് ബാ​ങ്കി​ൽ നി​ന്നും ആ​രു​ടെ​യും സ​മ്മ​ത​മി​ല്ലാ​തെ, ആ​രു​ടെ​യും കാ​വ​ലി​ല്ലാ​തെ​ത്ത​ന്നെ അ​വ​ര​വ​ർ​ക്കാ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഈ ​ഡ്ര​സ് ബാ​ങ്കി​നു​ണ്ടാ​യി​രി​ക്കും.
ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് മേ​ജോ ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ലേ​ഡി ജേ​സി വിം​ഗ് ചെ​യ​ർ പേ​ഴ്സ​ണ്‍ നി​ഷീ​ന നി​സാ​ർ, ജെ​സി​ഐ ഇ​ന്ത്യ ചീ​ഫ് എ​ക്സീ​ക്യൂട്ടീ​വ് അ​സി​സ്റ്റ​ന്‍റ് ടു ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രെ​ഗേ​ഷ് ശ​ർ​മ, ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് പ​ീണി​ക്ക​പ്പ​റ​ന്പി​ൽ, സോ​ണി വ​ർ​ഗീ​സ്, നി​സാ​ർ അ​ഷ​റ​ഫ്, ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി, ഷൈ​ജോ ജോ​സ്, സാ​ന്‍റോ, വി​സ്മ​യ ത​വ​നീ​ഷ് കോ​ഡി​നേ​റ്റ​ർ പ്ര​ഫ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡ്രെ​സു​ക​ൾ ന​ൽ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക ഫോ​ണ്‍: ആ​ന്‍റ​ണി 7994 684359.