ആ​ശ്വാ​സ് പെ​ൻ​ഷ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം
Wednesday, February 1, 2023 12:38 AM IST
പു​ന്ന​ക്ക​ ബ​സാ​ർ: പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അം​ഗ​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ശ്വാ​സ് പെ​ൻ​ഷ​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ബാ​ങ്കി​ന്‍റെ കൂളി​മു​ട്ടം ശാ​ഖാ​ങ്ക​ണ​ത്തി​ൽ വ​ച്ച് ഇ.​ടി.​ ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 70 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും 20 വ​ർ​ഷ​മാ​യി അം​ഗ​ത്വ​ത്തി​ൽ തു​ട​രു​ന്ന​വ​രു​മാ​യ 950 അം​ഗ​ങ്ങ​ൾ​ക്ക് 1500 രൂ​പ വീ​തം ആ​കെ 14,25,000 രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​പ്ര​കാ​രം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. എ​ല്ലാ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും സ്നേ​ഹ സം​ഗ​മ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു . ബാ​ങ്കി​ന്‍റെ പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ രം​ഗ​ത്തെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ പാ​പ്സ്കോ എ​ൽ​ഇ​ഡി സൊ​ലൂ​ഷ്യ​ൻ​സ് നി​ർമി​ച്ച എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ ഡേ​വി​സ് മാ​സ്റ്റ​ർ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.
ബാ​ങ്ക് 2015 ൽ ​ആ​രം​ഭി​ച്ച ഈ ​അം​ഗ​ക്ഷേ​മ പ​ദ്ധ​തി പ്ര​കാ​രം ആ​കെ എ​ണ്‍​പ​ത്തി​യൊ​ന്ന് ല​ക്ഷ​ത്തി അ​റു​പ​ത്തി നാ​ലാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ അം​ഗ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ് പെ​ൻ​ഷ​നാ​യി വി​ത​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു മോ​ഹ​ൻ​ലാ​ൽ, കേ​ര​ള സ്റ്റേ​റ്റ് കോ - ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് പെ​ൻ​ഷ​ൻ​ബോ​ർ​ഡ് ഡ​യ​റ​ക്ട​റും ബാ​ങ്ക് ഡ​യ​ര​ക്ട​റു​മാ​രാ​യ ഇ.​ജി. സു​രേ​ന്ദ്ര​ൻ, ബാ​ങ്ക് ഡ​യ​റ​ക്ട​റും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഇ.​കെ. ബി​ജു, ബ്രാ​ഞ്ച് മാ​നേ​ജ​ർ പി.​കെ. ഒ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.