വ​ഞ്ചി​ക്കു​ളത്തിലെ ര​ണ്ടു വ​ഞ്ചി​ക​ൾ മു​ങ്ങി
Friday, February 3, 2023 1:00 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ച​രി​ത്ര​സം​സ്കൃ​തി​യു​ടെ സ്മൃ​തി​ക​ളു​ണ​ർ​ത്തി വ​ഞ്ചി​ക്കു​ള​ത്ത് സ​ഞ്ചാ​രി​ക​ളെ കാ​ത്തു​കി​ട​ന്നി​രു​ന്ന ജ​ല​നൗ​ക​ക​ൾ അ​വ​ഗ​ണ​ന​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്കു യാ​ത്ര​യാ​യി. നാ​ണം​കെ​ട്ടാ​ണെ​ങ്കി​ലും ഇ​നി​യും മു​ങ്ങാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ര​ണ്ടു നൗ​ക​ക​ൾ​കൂ​ടി​യു​ള്ള​ത് പാ​യ​ൽ നി​റ​ഞ്ഞ കു​ള​ത്തി​ൽ തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ക​യാ​ണ്. വ​ഞ്ചി​യാ​ത്ര​യ്ക്ക് എ​ത്തി​യ​വ​രെ നോ​ക്കി കൊ​ഞ്ഞ​നം കാ​ട്ടു​ന്ന അ​ധി​കൃ​ത​രു​ടെ വൈ​കൃ​ത​മാ​ണ് വ​ഞ്ചി​ക്കു​ള​ത്തു പ്ര​ക​ട​മാ​കു​ന്ന​ത്.
ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ജ​ല​ഗ​താ​ഗ​ത ഉ​ല്ലാ​സം വാ​ഗ്ദാ​നം ചെ​യ്താ​ണ് ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ വ​ഞ്ചി​ക​ൾ ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ എ​ല്ലാ​വ​രെ​യും നി​രാ​ശ​രാ​ക്കി കോ​ർ​പ​റേ​ഷ​ൻ വ​ഞ്ചി ഒ​ര​ടി​പോ​ലും നീ​ക്കി​യി​ല്ല. പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഒ​രു​പാ​ടു വൈ​കി‍​യാ​ണെ​ങ്കി​ലും കൊ​ട്ടും​ കു​ര​വ​യു​മാ​യാ​ണ് അ​ന്നു ബോ​ട്ട് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. ര​ണ്ടു​ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു ആ​യു​സ്.