അ​റ​ബി​ക് സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്ക​ണം: ശി​ഹാ​ബ് ത​ങ്ങ​ൾ
Friday, February 3, 2023 1:04 AM IST
ചാ​വ​ക്കാ​ട്: കേ​ര​ള​വും അ​റ​ബി​ഭാ​ഷ​യും ത​മ്മി​ൽ നൂ​റ്റാ​ണ്ടു​ക​ളു​ടെ ബ​ന്ധ​മു​ണ്ടെ​ന്നും ന​മ്മു​ടെ നാ​ടി​ന്‍റെ വി​ദേ​ശ​നാ​ണ്യ​ത്തി​ൽ ഗ​ണ്യ​മാ​യ സ്വാ​ധീ​ന​മാ​ണ് അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളും അ​റ​ബി ഭാ​ഷ​യും ചെ​ലു​ത്തു​ന്ന​തെ​ന്നും പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബാ​സലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​റ​ബി​ക് സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്ക​ണ​മെ​ന്നും ശി​ഹാ​ബ് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ബ്ദു​ൽ​ഹ​ക്കി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​എം.​സാ​ദി​ഖ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​വ​നീ​ർ പ്ര​കാ​ശ​നം പി.​എം.​എ സ​ലാം സി.​എ​ച്ച്.​ റ​ഷീ​ദി​ന് ന​ല്കി നി​ർ​വ​ഹി​ച്ചു. സി.​എ.​ മു​ഹ​മ്മ​ദ് റ​ഷീ​ദ്, എ.​എം.​ സ​നാ​ഫ​ൽ, ഫൈ​സ​ൽ കാ​നാ​ന്പു​ള്ളി, നൗ​ഷാ​ദ് തെ​രു​വ​ത്ത്, മാ​ഹി​ൻ ബാ​ഖ​വി, ഇ​ബ്രാ​ഹിം മു​തൂ​ർ, മു​ഹ്സി​ൻ പാ​ടൂ​ർ, എം.​എ.​ ല​ത്തീ​ഫ്, എം.​എ.​സാ​ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​ലെ വൈ​കീട്ട് രാ​ജ ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം സ​മൂ​ഹ​നന്മയ്ക്ക് എ​ന്ന പ്ര​മേ​യ​വു​മാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്.
രാ​ത്രി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി.​എ​ച്ച്.​ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​ റ​സാ​ക്ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 9.30ന് ​ഐ​ടി കോ​ണ്‍​ഫ​റ​ൻ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത ്പ്ര​സി​ഡ​ന്‍റ് പി.​കെ.​ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.