ടൗ​ണ്‍ അ​ന്പ് പ്ര​ദക്ഷ​ിണം
Saturday, February 4, 2023 1:09 AM IST
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ അ​ന്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ് പ്ര​ദക്ഷ​ിണ​ങ്ങ​ൾ ന​ട​ത്തും. ഇ​ന്നു രാ​വി​ലെ ഒന്പതിന് ​പ​ള്ളി​യി​ൽ നി​ന്നും അ​ന്പ്എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ച് സൗ​ത്ത് ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്കും. വൈ​കി​ട്ട് ഏഴിന് ​സൗ​ത്ത് ജം​ഗ​ഷ​നി​ൽ ഒ​രു​ക്കി​യ ക​മ​നീ​യ​മാ​യ പ​ന്ത​ലി​ൽ നി​ന്നും അ​ന്പ് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. മെ​യി​ൻ റോ​ഡി​ലൂ​ടെ അ​ന്പ് പ്ര​ദക്ഷ​ിണം രാ​ത്രി പത്തിന് ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒന്പതിന് ​പ​ള്ളി​യി​ൽ നി​ന്നും അ​ന്പ് എ​ഴു​ന്ന​ള്ളി​ച്ച് മാ​ർ​ക്ക​റ്റ് റോ​ഡ്, നോ​ർ​ത്ത് ജംഗ്ഷ​ൻ, ആ​ന​മ​ല ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​നങ്ങ​ളി​ൽ എ​ത്തു​ന്നു. വൈ​കി​ട്ട് നാലിന് ​വ്യാ​പാ​രഭ​വ​നു മു​ൻ​പി​ൽ സൗ​ഹൃ​ദ ബാ​ന്‍റ് സെ​റ്റ് മ​ത്സ​രം. വൈ​കി​ട്ട് ഏ​ഴ് സ്റ്റേ​ജു​ക​ളി​ലാ​യി ന​ഗ​രക്കാ​ഴ്ച, ക​ലാ​പ്ര​ക​ട​നങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. വൈ​കി​ട്ട് 7.30 ന് ​വെ​ള്ളി​ക്കു​ളം ജം​ഗ്ഷ​നി​ൽ ഒ​രു​ക്കി​യ പ​ന്ത​ലി​ൽ നി​ന്നും മ​തസൗ​ഹാ​ർ​ദ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ടൗ​ണ്‍ അ​ന്പ് പ്ര​ദക്ഷ​ിണം ആ​രം​ഭി​ക്കും. ന​യ​ന മ​നോ​ഹ​ര​മാ​യ ര​ഥ​ത്തി​ൽ വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം എ​ഴു​ന്നള്ളിച്ചു ​കൊ​ണ്ട് ബാ​ന്‍ഡ് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ത്തു​ന്ന ടൗ​ണ്‍ അ​ന്പ് പ്ര​ദ​ക്ഷ​ിണം രാ​ത്രി 11.30 ന് ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ്ണ മ​ഴ ഉ​ണ്ടാ​കും.