കൊ​ന്പ​ൻ കാ​ശി​നാ​ഥ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് ഗ​ജ​പ്രേ​മി രാ​ജ​ൻ
Saturday, February 4, 2023 1:14 AM IST
ചേ​ർ​പ്പ്: കൊ​ന്പ​ൻ പാ​റ​മേ​ക്കാ​വ് കാ​ശി​നാ​ഥ​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ഗ​ജ​പ്രേ​മി ചേ​ർ​പ്പ് കു​ള​ത്തൂ​ർ റോ​ഡി​ൽ കു​ള​ത്തൂ​ർ രാ​ജ(60)​ന് പു​ന​ർ​ജീ​വ​ൻ.
രാ​ജ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ മ​ര​ത്ത​ണ​ലു​ക​ളി​ൽ ആ​ന​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നും ഭ​ക്ഷ​ണ​ങ്ങ​ൾ ന​ൽ​കാ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ടം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് പോ​കും​വ​ഴി രാ​ജ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് വി​ശ്ര​മി​ക്കാ​ൻ ഇ​ടം ന​ൽ​കി​യ കാ​ശി​നാ​ഥ​നാ​ണ് രാ​ത്രി വീ​ട്ടു​ട​മ​യാ​യ രാ​ജ​നു നേ​രെ തി​രി​ഞ്ഞ​ത്. പാ​പ്പ​ൻ​മാ​രു​ടെ അ​നു​മ​തി​യോ​ടെ ആ​ന​യ്ക്ക് പ​ഴ​വ​ർ​ഗ​ങ്ങ​ൾ ന​ൽ​കി​യ​തി​നു​ശേ​ഷം വീ​ടി​ന്‍റെ മു​ന്നി​ലെ തി​ണ്ണ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന രാ​ജ​ന്‍റെ ക​ഴു​ത്തി​ൽ ആ​ന തു​ന്പി​കൈ​കൊ​ണ്ട് മു​റുകെ ​പി​ടി​ക്കു​ക​യും രാ​ജ​ൻ തി​ണ്ണ​യി​ൽ​നി​ന്ന് നി​ല​ത്ത് വീ​ഴു​ക​യുമാ​യി​രു​ന്നു.
തു​ട​ർ​ന്ന് സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ഭാ​ര്യ​യും മ​ക​ളും ചേ​ർ​ന്ന് രാ​ജ​നെ വ​ലി​ച്ചുനീ​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്ത് വീ​ണ​തി​നാ​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മാ​ത്ര​മാ​ണ് രാ​ജ​ന് ഉ​ണ്ടാ​യ​ത്. പി​ന്നി​ട് ആ​ന വീ​ട്ടി​ലെ മ​ര ഉൗ​ഞ്ഞാ​ലും ത​ക​ർ​ത്തു. വീ​ട്ടി​ൽ​നി​ന്ന് ആ​ന ചി​റ്റൂ​ർ​മ​ന റോ​ഡി​ലൂ​ടെ ഓ​ടി. ആ​ന​യെ രാ​ത്രി​യോ​ടെ വ​നം​വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​ർ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നി​ട് കാ​ശി​നാ​ഥ​നെ പാ​റ​മേ​ക്കാ​വി​ന്‍റെ പ​റ​ന്പി​ൽ എ​ത്തി​ച്ചു.
പ്ര​കൃ​തി-മൃ​ഗ​ സ്നേ​ഹി​യാ​യ രാ​ജ​ന് ഗ​ജ സ്നേ​ഹം തു​ട​ങ്ങി​യി​ട്ട് മു​പ്പ​തുവ​ർ​ഷ​ത്തി​ലേ​റെ​യാ​യി. എ​ണ്ണ​മ​റ്റ ആ​ന​ക​ൾ രാ​ജ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ സ്ഥി​രം അ​തി​ഥി​ക​ളാ​യി​രു​ന്നു. തൊ​ട്ടും ത​ലോ​ടി​യും ആ​ന​ക​ളെ പ​രി​പാ​ലി​ക്കു​ന്ന രാ​ജ​നെ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​നു​ഭ​വം വേ​ദ​ന​യാ​യി മാ​റി.