പാ​ല​യൂ​ർ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Sunday, March 19, 2023 12:40 AM IST
പാ​ല​യൂ​ർ: ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​ർ​ന്ന് പാ​ല​യൂ​ർ മാ​ർ തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ അ​ഞ്ചു ദി​വ​സം മു​ൻ​പ് ആ​രം​ഭി​ച്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും.

പോ​ട്ട ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ഫാ. ​മാ​ത്യു നാ​യ്ക്കാം​പ​റ​ന്പി​ലാ​ണ് ഇ​ന്ന​ലെ​യും ഇ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​യ്ക്ക് മു​ഖ്യ കാ​ർ​മി​ത്വം വ​ഹി​ക്കു​ന്ന​തും സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ന്ന​തും സി​എം​ഐ സ​ഭ പ്രൊ​വി​ൻ​ഷാ​ൾ ഫാ. ​ഡേ​വി​സ് പ​ന​ക്ക​ലാ​ണ്. രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. 3000 പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്ന് ആ​ർ​ച്ച് പ്രി​സ്റ്റ് ഫാ. ​ഡേ​വീ​സ് ക​ണ്ണ​ന്പു​ഴ, സ​ഹ​വി​കാ​രി ഫാ. ആന്‍റോ രാ​യ​പ്പ​ൻ, ഫാ. ​പ്രി​ന്‌റോ കു​ള​ങ്ങ​ര, ക​ണ്‍​വീ​ന​ർ തോ​മ​സ് ചി​റ​മ്മ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​ടു​ത്ത ഞാ​യ​റാ​ഴ്ച അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പാ​ല​യൂ​ർ മ​ഹാ​തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.