തി​രു​മു​ക്കു​ളം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, March 19, 2023 12:44 AM IST
മാ​ള: കു​ഴൂ​ർ തി​രു​മു​ക്കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും. വി​കാ​രി റവ.ഡോ. ​ജോ​ണ്‍​സ​ൻ ജി. ​ആ​ല​പ്പാ​ട്ട് തി​രു​നാ​ൾ കൊ​ടി​യേ​റ്റം നി​ർ​വഹി​ച്ചു. തു​ട​ർ​ന്ന് നേ​ർ​ച്ചപാ​യ​സം വെ​ഞ്ച​രി​പ്പ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ന്നു. തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 10ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് പാ​റ​ക്ക​ട​വ് ലാ​സ​ല​റ്റ് സെ​മി​നാ​രി​യി​ലെ ഫാ. ​ജോ​യ​ൽ ന​രി​മ​റ്റ​ത്തി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​നേ​ർ​ച്ച വെ​ഞ്ച​രി​പ്പ് എ​ന്നി​വ ന​ട​ക്കും.