വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തിരു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, March 20, 2023 12:51 AM IST
പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ തി​രു​നാ​ളി​ന് പ​തി​നാ​യി​ര​ങ്ങ​ളെ​ത്തി. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ അ​യി​നി​ക്ക​ൽ നേ​ർ​ച്ച ഉൗ​ട്ടി​ന്‍റെ വെ​ഞ്ചരി​പ്പ് നി​ർ​വ​ഹി​ച്ചു.
രാ​വി​ലെ ന​ട​ന്ന റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​ലി​ജോ ബ്ര​ഹ്മ​ക്കു​ളം സ​ന്ദേ​ശം ന​ൽ​കി. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​മേ​ജോ മു​ത്തു​പീ​ടി​ക, ഫാ. ​ജോ​ണ്‍ പു​ത്തൂ​ർ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി. മാ​നേ​ജിം​ഗ് ട്ര​സ്റ്റി വി.​പി. പാ​പ്പ​ച്ച​ൻ, കേ​ന്ദ്ര സ​മി​തി ക​ണ്‍​വീ​ന​ർ സേ​വി​യ​ർ അ​റ​യ്ക്ക​ൽ, ക​ണ്‍​വീ​ന​ർ ഡേ​വി​സ് തെ​ക്കേ​ക്ക​ര, ഒ.​ജെ. ജ​സ്റ്റി​ൻ, എ​ൻ.​ജെ. ലി​യോ ബാ​ബു, ജോ​ബി ഡേ​വി​ഡ്, പി​ആ​ർ​ഒ റാ​ഫി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൗ​ജ​ന്യ ഉൗ​ട്ടി​ൽ വി​ശ്വാ​സി​ക​ളു​ടെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.
ഏ​നാ​മാ​വ്: ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​ന്നാ​ൾ ആ​ച​ര​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​ജ​യ്സ​ണ്‍ തെ​ക്കും​പു​റം കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തി​രു​ന്നാ​ൾ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ന്നു. ഇ​ട​വ​ക മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബി​ജോ​യ് പെ​രു​മാ​ട്ടി​ൽ, ട്ര​സ്റ്റി​മാ​രാ​യ സി.​ആ​ർ. മാ​ത്യു, ജോ​സ​ഫ് ആ​റ്റ​ലി, പി.​ഐ. തോ​മ​സ് എ​ന്നി​വ​ർ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബി ചി​റ്റി​ല​പ്പി​ള്ളി മു​ഖ്യ കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് ഹാ​ർ​മ​ണി ഹാ​ളി​ൽ ഉൗ​ട്ടു​നേ​ർ​ച്ച​യും ന​ട​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് കൈ​ക്കാ​ര​ൻ​മാ​രാ​യ വി​നീ​ഷ് എം. ​ജെ​യിം​സ്, ടി.​വി. ബി​ജു, ജോ​ജോ തേ​ക്കാ​ന​ത്ത്, ജോ​സ് ആ​ന്‍റോ, പി.​എ. ജോ​സ്, സി.​പി. ജോ​സ്, യേ​ശു​ദാ​സ് പു​ത്തി​രി, സി.​എ. ജോ​സ്, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പു​തു​ക്കാ​ട്: വേ​ലൂ​പ്പാ​ടം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഓ​ർ​മ​തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. വെ​ങ്ങോ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ദ​യാ​ത്ര​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ഫാ. ​ജോ​സ് പു​ന്നോ​ലി​പ​റ​ന്പി​ൽ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ. ​പോ​ൾ തേ​ക്കാ​ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ .​ സാ​ജ​ൻ മാ​റോ​ക്കി സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ശ്രാ​ദ്ധ ഉൗ​ട്ട് ന​ട​ന്നു. തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. വി​കാ​രി ഫാ. ​ഡേ​വി​സ് ചെ​റ​യ​ത്ത്, സ​ഹ​വി​കാ​രി തോ​മ​സ് ഉൗ​ക്ക​ൻ, ജോ​ഷി ചി​റ്റ​ടി, ഷാ​ജു എ​ട​ത്തി​രി​ത്തി, ജേ​ക്ക​ബ് ന​ടു​വി​ൽ​പീ​ടി​ക, ഷി​ജോ ഞെ​രി​ഞ്ഞാം​പി​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പു​ന്ന​യൂ​ർ​ക്കു​ളം: സെ​ന്‍റ് ആ​ന്‍റ്ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗസേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി. വി​കാ​രി ഫാ. ​ഡെ​ന്നീ​സ് മാ​റോ​ക്കി കാ​ർ​മി​ക​നാ​യി. സെ​ന്‍റ് ജോ​സ​ഫ് കു​ടും​ബ യൂ​ണി​റ്റ് നേ​തൃ​ത്വം ന​ല​കി.
കേ​ച്ചേ​രി: പാ​റ​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള​ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. സി​ന്‌റോ തൊറ​യ​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ജെ​യ്സ​ണ്‍ ഇ​ട​ശേ​രി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് താ​ണി​ക്ക​ൽ, കൈ​കാ​ര·ാ​രാ​യ കെ.​പി. ജി​സ​ണ്‍, ടി.​ഡി. ഡെ​ൽ​വി​ൻ, ഉൗ​ട്ടു ക​ണ്‍​വീ​ന​ർ രാ​ജു, ആ​ന്‌റോ പേ​രേ​പ്പാ​ട​ൻ, പി.​വി. റാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ഉൗ​ട്ടു​നേ​ർ​ച്ച​യും ന​ട​ന്നു.