ആറാട്ടുപുഴയിൽ ചമയങ്ങൾ ഒരുങ്ങി
Wednesday, March 22, 2023 12:53 AM IST
ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ന്‍റെ ആ​തി​ഥേ​യ​നാ​യ ആ​റാ​ട്ടു​പു​ഴ ശാ​സ്താ​വി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കാ​വ​ശ്യ​മാ​യ ച​മ​യ​ങ്ങ​ൾ ത​യാ​റാ​യി.
പു​ഷ്പ​ദീ​പ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​യ ശാ​സ്താ​വി​ന്‍റെ തി​രു​ന​ട​യി​ൽ 27 ന് ​വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ച​മ​യങ്ങ​ൾ സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങും. വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള കോ​ല​ങ്ങ​ൾ, പ​ട്ടു​ക്കു​ട​ക​ൾ, ചൂ​ര​പ്പൊ​ളി നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ, വ​ക്ക​ക​ൾ, മ​ണി​ക്കൂ​ട്ട​ങ്ങ​ൾ, ആ​ല​വ​ട്ടം, ചാ​മ​രം എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​വും പു​തി​യ​താ​യി ഒ​രു​ക്കു​ന്ന ച​മ​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി.
കു​ട​യു​ടെ ഒ​റ്റ​ൽ പെ​രു​ന്പി​ള്ളി​ശേ​രി സ്മി​തേ​ഷ് ശ​ശീ​ധ​ര​നാ​ണു നി​ർ​മി​ച്ച​ത്. സ്വ​ർ​ണം മു​ക്ക​ൽ ചേ​ർ​പ്പ് കെ.​എ. ജോ​സും തു​ന്ന​ൽ തൃ​ശൂ​ർ വി.​എ​ൻ. പു​രു​ഷോ​ ത്ത​മ​നും മ​ണിക്കൂ​ട്ടം, കു​ട​യു​ടെ മ​കു​ട​ങ്ങ​ൾ എ​ന്നി​വ മി​നു​ക്കി​യ​തി​ൽ പെ​രി​ങ്ങാ​വ് ഗോ​ൾ​ഡി​യു​ടെ രാ​ജ​നും വി​വി​ധ​ത​രം വി​ള​ക്കു​ക​ൾ, കൈ​പ്പ​ന്ത​ത്തി​ന്‍റെ നാ​ഴി​ക​ൾ എ​ന്നി​വ പോ​ളീഷിം​ഗി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ബെ​ൽ​വി​ക്സ് എ​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​വും ചു​മ​ത​ലക്കാ​രാ​യി​രു​ന്നു. ആ​ല​വ​ട്ടം, ചാ​മ​രം എ​ന്നി​വ എ​ര​വി​മം​ഗ​ലം രാ​ധാ​കൃ​ഷ്ണ​നാ​ണ് ഒ​രു ക്കി​യ​ത്.
തി​രു​വു​ട​യാ​ട, ഓ​ണ​പ്പു​ട​വ​ക​ൾ, നെ​യ്യ്, കൈ​പ്പ​ന്ത​ത്തി​നു​വേ​ണ്ട വെ​ളി​ച്ചെ​ണ്ണ, എ​ള്ളെ ണ്ണ, ​മ​റ്റു ദ്ര​വ്യ​ങ്ങ​ൾ എ​ന്നി​വ​യും ഈ ​സ​മ​യ​ത്ത് ശാ​സ്താ​വി​നു സ​മ​ർ​പ്പി​ക്കും.