റോ​ഡി​ൽ വൈ​ദ്യു​തി പോ​സ്റ്റ്; ആ​ശ​ങ്ക​യോ​ടെ യാ​ത്ര​ക്കാ​ർ
Wednesday, March 22, 2023 1:00 AM IST
മേ​ലൂ​ർ: റോ​ഡി​ൽ വൈ​ദ്യു​തി പോ​സ്റ്റ് നി​ൽ​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യോ​ടെ യാ​ത്ര​ക്കാ​ർ.
കു​വ​ക്കാ​ട്ടു​കു​ന്ന്- പാ​ല​പ്പി​ള്ളി റോ​ഡി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൊ​ളി​ച്ച​യി​ട​ങ്ങ​ളി​ൽ ടാ​റി​ട​ൽ ന​ട​ത്തി​യ​പ്പോ​ൾ വൈ​ദ്യു​തി പോ​സ്റ്റ് റോ​ഡി​ന് ഒ​പ്പ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.