ആ​റു വ​യ​സു​കാ​രി​ക്കു നേ​രെ ലൈം​ഗി​ക പീ​ഡ​നം: 45കാ​ര​ന് 40 വ​ർ​ഷം ത​ട​വ്
Friday, March 24, 2023 1:05 AM IST
ചാ​ല​ക്കു​ടി: സു​ഹൃ​ത്തി​ന്‍റെ മ​ക​ളാ​യ ആ​റു വ​യ​സു​കാ​രി​ക്കു നേ​രെ ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ 45 കാ​ര​ന് 40 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടുല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു കൊ​ണ്ട് പോ​ക്സോ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വിആ​ർ പു​രം ചെ​ന്പോ​ത്തു​പ​റ​ന്പി​ൽ മു​ജീ​ബ് റ​ഹ്മാ​(45)നെയാ​ണ് ചാ​ല​ക്കു​ടി അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സൊ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ശി​ക്ഷ വി​ധി​ച്ച​ത്.
2022 മാ​ർ​ച്ച് ര​ണ്ടി​നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ട്ടി​ൽ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യ പ്ര​തി മു​ത്ത​ശി​യോ​ടൊ​പ്പ​മാ​യി​രു​ന്ന കു​ട്ടി​യെ​യും ഇ​ള​യ സ​ഹോ​ദ​ര​നെ​യും ക​ളി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് ടെ​റ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് കൂ​ട്ടിക്കൊ​ണ്ടു​പോ​യി. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​ക​ളെ കാ​ണാ​തെ മു​ത്ത​ശി ടെ​റ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​യ​റി ചെ​ന്ന​പ്പോ​ൾ കൂ​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.
മു​ന്പും മാ​താ​പി​താ​ക്ക​ളെ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി കുട്ടി പ​റ​ഞ്ഞു.
എ​സ്എ​ച്ച്ഒ കെ.​എ​സ്. സ​ന്ദീ​പും എ​സ്ഐ സ​ജി വ​ർ​ഗീ​സു​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്്പെഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബാ​ബു​രാ​ജ് ഹാ​ജ​രാ​യി.