ക​ല്യാ​ണ വീ​ട്ടി​ൽ നി​ന്നു ബൈ​ക്ക് മോഷണം: ഇ​രു​പ​തു​കാ​ര​ൻ പി​ടി​യി​ൽ
Thursday, March 30, 2023 12:55 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: ക​ല്യാ​ണവീ​ട്ടി​ൽ നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റി​യാ​ട് സ്വ​ദേ​ശി പു​ത്തൂ​ർ വീ​ട്ടി​ൽ അ​രു​ണിനെ‍ (20) ​യാ​ണ് മ​തി​ല​കം ഇൻസ്പെക്ടർ എം.​കെ.​ ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പൊ​രി​ബ​സാ​റി​ൽ വി​വാ​ഹ​ത്തി​നെ​ത്തി​യ പെ​രി​ഞ്ഞ​നം സ്വ​ദേ​ശി അ​ജി​ത്തി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​രു​ണ്‍ പി​ടി​യി​ലാ​യ​ത്. എ​സ്ഐ ശ്രീ​ലാ​ൽ, സി​പി​ഒ​മാ​രാ​യ സു​മേ​ഷ്, ഷി​ജു, ഷി​ഹാ​ബ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.