ഡോ​ണ്‍​ബോ​സ്കോ ഡ​യ​മ​ണ്ട് ജൂ​ബി​ലി: 5 കെ റ​ണ്‍ ഇന്ന്
Saturday, April 1, 2023 1:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ണ്‍​ബോ​സ്കോ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ള​ന്പ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ​ണ്‍​ബോ​സ്കോ ഡ​യ​മ​ണ്ട് ജൂ​ബി​ലി 5 കെ ​റ​ണ്‍ ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ 6.45 ന് ​ഡോ​ണ്‍​ബോ​സ്കോ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സൂം​ബ ഡാ​ൻ​സോ​ടെ​യു​ള്ള വാം ​അ​പ്പി​ നു ശേ​ഷം 7.15 ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു റ​ണ്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഠാ​ണ, കാ​ട്ടൂ​ർ ബൈ​പാ​സ് റോ​ഡ്, ന​ട, മെ​യി​ൻ റോ​ഡ് വ​ഴി ഡോ​ണ്‍​ബോ​സ്കോ സ്കൂ​ളി​ൽ​ത​ന്നെ റ​ണ്‍ സ​മാ​പി​ക്കും.
വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥമാ​ക്കു​ന്ന​വ​ർ​ക്ക് സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കും. ആ​യി​രം പേ​ർ മി​നി മാ​ര​ത്ത​ണി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും ഡോ​ണ്‍​ബോ​സ്കോ റെ​ക്ട​റും ഡ​യ​മ​ണ്ട് ജൂ​ബി​ലീ ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഫാ. ​എ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ, റ​ണ്‍ ക്യാ​പ്റ്റ​ൻ സെ​ബാ​സ്റ്റ്യ​ൻ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ത​ന്നെ ടി ​ഷ​ർ​ട്ട്, പാ​ർ​ട്ടി​സി​പ്പേ ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫി​നി​ഷ​ർ മെ​ഡ​ൽ, പ്രാ​ത​ൽ എ​ന്നി​വ ന​ൽ​കും.