അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു
Sunday, April 2, 2023 12:52 AM IST
പൂ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 2021-22 വ​ർ​ഷ​ത്തെ മി​ക​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള കാ​യ​ക​ൽ​പ്പ്, എ​ൻ​ക്യൂ​എ​എ​സ്, ക​ഐ​എ​സ്എ​ച്ച് എ​ന്നീ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. ലോ​ക ക്ഷ​യ​രോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​ന്പി, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​ത സു​രേ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹൃ​ദ്യ അ​ജീ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ൽ. ദേ​വി, കു​ടും​ബാ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജി​ൽ നി​ന്നും അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ആ​ശ വ​ർ​ക്ക​ർ​ക്കു​ള്ള അ​വാ​ർ​ഡും പൂ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​ശ​വ​ർ​ക്ക​ർ വി.​എ. ചാ​ന്ദി​നി ക​ര​സ്ഥ​മാ​ക്കി.

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും, ഇ​രി​ങ്ങാ​ല​ക്കു​ട സേ​വാ​ഭാ​ര​തി​യു​ടെ​യും, ഐ ​ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സേ​വാ​ഭാ​ര​തി സേ​വ​ന​കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​ന്പ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ​ണ്‍ കോ​ല​ങ്ക​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ​ഭാ​ര​തി പ്ര​സി​ഡ​ന്‍റ് ന​ളി​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ കെ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, മെ​ഡി​സെ​ൽ ക​ണ്‍​വീ​ന​ർ ഒ.​എ​ൻ. സു​രേ​ഷ്, ക​വി​ത ലീ​ലാ​ധ​ര​ൻ, സൗ​മ്യ, മി​നി സു​രേ​ഷ്, ഹ​രി​കു​മാ​ർ ത​ളി​യ​കാ​ട്ടി​ൽ, ജ​ഗ​ദീ​ഷ് പ​ണി​ക്ക​വീ​ട്ടി​ൽ, ഉ​ണ്ണി പേ​ടി​ക്കാ​ട്ടി​ൽ, അ​നി​ൽ​കു​മാ​ർ, ശി​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.