വ​ലി​യ കു​ടും​ബ സം​ഗ​മം "ല്ഹാ​യിം മീ​റ്റ് -2023' നാളെ
Saturday, May 27, 2023 1:24 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത ജോ​ണ്‍‌പോ​ൾ പ്രോ​ലൈ​ഫ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ ര​ണ്ടാ​യി​ര​ത്തി​നു​ശേ​ഷം വി​വാ​ഹി​ത​രാ​യ​വ​രും നാ​ലും അ​തി​ൽ കൂ​ടു​ത​ൽ മ​ക്ക​ളു​ള്ള​തു​മാ​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം "ല്ഹാ​യിം മീ​റ്റ് -2023' നാളെ നടക്കും.
ഉ​ച്ച​യ്ക്ക് ര​ണ്ടിന് തൃ​ശൂർ വ്യാ​കു​ല​മാ​താ​വി​ൻ ബ​സ​ലി​ക്കയി​ൽ അതിരൂപത വികാരി ജനറാൾ മോ​ണ്‍​. ജോ​സ് കോ​നി​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ക്കു​ം. തു​ട​ർ​ന്ന് 3.30 ന് ​ബ​സ​ലി​ക്ക ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ആർച്ച്ബി ഷപ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെയ്യും. അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി ഡ​യ​റ​ക്ട​ർ റ​വ. ​ഡോ. ഡെ​ന്നി താ​ണി​ക്ക​ൽ അ​ധ്യക്ഷത വ​ ഹി​ക്കു​ം.
കെസിബിസി പ്രോ​ലൈ​ഫ് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ടറി ജെ​യിം​സ് ആ​ഴ്ച്ച​ങ്ങാ​ട​ൻ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ആ​ന്‍റ​ണി, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. മേ​രി റ​ജീ​ന, സീ​റോ മ​ല​ബാ​ർ പ്രോ​ലൈ​ഫ് എ​ക്സി​ക്യൂ​ട്ടീവ് ​സെ​ക്ര​ട്ട​റി സാ​ബു ജോ​സ്, അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ ഷി​ന്‍റോ ​മാ​ത്യു, ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ റെ​ന്നി മു​ണ്ട​ൻ​കു​ര്യ​ൻ തുടങ്ങിയവർ പ്ര സംഗിക്കും. ജീ​വ​ന്‍റെ മേ​ഖ​ല​യി​ൽ​മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​തകളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ം.