നെ​ഹ്റു ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച ഭ​ര​ണാ​ധി​കാ​രിയെന്ന്
Sunday, May 28, 2023 6:51 AM IST
തൃ​ശൂ​ർ: വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​ത്ത കാ​ല​ഘ​ട്ട​ത്തി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു എ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​വി. വ​ല്ല​ഭ​ൻ പ​റ​ഞ്ഞു.

എ​ൻ​സി​പി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നെ​ഹ്റു അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ളി ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌സം​സ്ഥാ​ന സെ​ക്ര​ട്ട​റി വേ​ണു വെ​ണ്ണ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എ. മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​വി. പ്ര​വീ​ൺ, സം​സ്ഥാ​ന സ​മി​തി അം​ഗം എം. ​ഗി​രീ​ശ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എം. ഹ​സ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ശി​വ​ജി പേ​രാ​മം​ഗ​ലം പ്ര​സം​ഗി​ച്ചു.